
കണ്ണൂർ: കണ്ണൂരിൽ കാണാതായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ പതിനാറുകാരനൊപ്പം കണ്ടെത്തി. ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം സിനിമാ തിയേറ്ററിൽ വച്ചാണ് കണ്ടെത്തിയത്. തനിക്ക് പനിയാണെന്നും ക്ലാസിൽ വരാനാകില്ലെന്നും അമ്മയുടെ ഫോണിൽ നിന്ന് കുട്ടി ടീച്ചർക്ക് മെസേജ് അയച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് മെസേജ് അയച്ചത്. ടീച്ചർ തിരിച്ച് മറുപടി കൊടുത്തതോടെ ഫോണിൽ നിന്ന് മെസേജ് ഡിലീറ്റ് ചെയ്തു. ചൊവ്വാഴ്ച എന്നത്തേയും പോലെ സ്കൂൾ വാനിൽ കയറി പോയി. തുടർന്ന് സ്കൂളിലെത്തിയതിന് ശേഷം പുറത്ത് കാത്തുനിന്ന
16കാരൻ സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയി.
തിരുവനന്തപുരം സ്വദേശിയാണ് 16കാരൻ. കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പലതവണയായി വീട്ടുകാർ നൽകിയ പണം ഉൾപ്പെടെ 3000 ഓളം രൂപയും കൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് കണ്ണൂരെത്തിയത്. കെഎസ്ആർടിസി ബസ്സിലായിരുന്നു യാത്ര. തന്റെ കയ്യിലുള്ള മുയലിനെ വിറ്റ് പണം ലഭിച്ചെന്നും കാണാൻ വരുമെന്നും 16കാരൻ കുട്ടിയോട് ഇൻസ്റ്റഗ്രാമിൽ മെസേജ് ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരവരും കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നത്. ആദ്യമായാണ് ഇരുവരും നേരിൽ കാണുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam