
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വീണു കിട്ടിയ താലിമാലയുടെ ഉടമയെ ഇതുവരെയും കണ്ടെത്താനായില്ല. ഏപ്രിൽ 12നാണ് നാലര പവന്റെ താലിയോട് കൂടിയ മാല വീണുകിട്ടിയത്. പെരുമ്പയിലെ കെഎസ്ആർടിസിക്ക് സമീപത്തുള്ള സ്റ്റേഷനറി കടയ്ക്ക് മുന്നിൽ നിന്നാണ് മാല കിട്ടിയത്. മാലയുടെ ഉടമയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സ്റ്റേഷനറി കടയിൽ നിന്ന് ബലൂണും മറ്റും വാങ്ങി പുറത്തിറങ്ങിയ കുടുംബം യമഹ സ്കൂട്ടിയിൽ കയറുന്നതിനിടയിൽ വീണുപോയതാണെന്ന് വ്യക്തമായി.
ഇതോടെ സോഷ്യൽ മീഡിയയിലെല്ലാം മാല ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള സന്ദേശം ജനങ്ങളിലെത്തിച്ചെങ്കിലും അപ്പോഴും ഉടമയെത്തില്ല. ഇതോടെ മാല ലഭിച്ചവർ ഇത് പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഏപ്രിൽ 20 വരെ കാത്തതിന് ശേഷമാണ് മാല സ്റ്റേഷനിൽ ഏൽപ്പിച്ചത്. ഇനി മാല ലഭിക്കാൻ പയ്യന്നൂർ സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam