ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: മംഗളൂരുവിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥി മാലികിനെ കണ്ടെത്തി

Published : Nov 19, 2025, 09:43 PM IST
student malik

Synopsis

ഈ മാസം 13നാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായ മാലികിനെ കാണാതായത്. മൂന്നര ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെയാണ് യുവാവിനെ കാണാതായത്. യേനപോയ ആയുഷ് ക്യാമ്പസിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് നാച്ചുറോപതി ആൻഡ് യോഗിക്ക് സയൻസ് വിദ്യാർത്ഥിയായിരുന്നു മാലിക്ക്.

മംഗളൂരു: മംഗളൂരുവിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥി മാലികിനെ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മാലികിനെ കണ്ടെത്തിയത്. ഈ മാസം 13നാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായ മാലികിനെ കാണാതായത്. മൂന്നര ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെയാണ് യുവാവിനെ കാണാതായത്. യേനപോയ ആയുഷ് ക്യാമ്പസിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് നാച്ചുറോപതി ആൻഡ് യോഗിക്ക് സയൻസ് വിദ്യാർത്ഥിയായിരുന്നു മാലിക്ക്. കാണാതായതു മുതൽ മം​ഗളൂരു പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരമാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.

 

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം