
അമ്പലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ നിന്നും കാണാതായ ഗൃഹനാഥനെ കടൽ തീരത്ത് മരിച്ച നിലയിൽ (found dead) കണ്ടെത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് കാക്കാഴം തോട്ടുവേലിയിൽ നടേശനെ(48)യാണ് കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.
വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ഇന്ന് പുലർച്ചെ പുറക്കാട് കടൽതീരത്ത് മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണെന്നാണ് സൂചന. ഭാര്യ സന്ധ്യ. മകൾ പാർവ്വതി.
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ (Walayar Girls) അമ്മയുടെ ആത്മകഥ (Autobiography) പ്രകാശനം ചെയ്തു. ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി എന്നാണ് പേര്. വാളയാറിലെ ഇളയ കുട്ടിയുടെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തിലാണ് പുസ്തക പ്രകാശനം. അട്ടപ്പാടിയിലെ മധുവിന്റെ കുടുംബാംഗംങ്ങൾ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. താൻ നേരിട്ട ദുരിതങ്ങളും നീതി നിഷേധവുമെല്ലാം പുസ്തകത്തിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
കൈരളി ബുക്സിലെ മാധ്യമ പ്രവര്‍ത്തക വിനീത അനിലാണ് പുസ്തകം എഴുതിയത്. ഇക്കാലത്തിനിടെ താന്‍ അനുഭവിച്ച ദുരിതങ്ങള്‍ തുറന്നുപറയുകയാണ് ആത്മകഥയിലൂടെയെന്ന് പെണ്‍കുട്ടികളുടെ അമ്മ പറയുന്നു. കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉന്നത സ്വാധീനമുള്ള ഒരാള്‍ക്ക് കൂടി മക്കളുടെ മരണത്തില്‍ പങ്കുണ്ടെന്ന് അമ്മ വെളിപ്പെടുത്തുന്നു.
മൂത്തമകളുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നത് ഇളയമകള്‍ കണ്ടിരുന്നു. മൊഴി നല്‍കിയിട്ടും ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടായിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു. കേസ് ഒടുവില്‍ അന്വേഷിച്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുമാസമായിട്ടും പകര്‍ക്ക് ലഭിച്ചിട്ടില്ല. മക്കളുടെ മരണം ആത്മഹത്യയെന്ന സിബിഐ കണ്ടെത്തലിനെയും വാളയാര്‍ അമ്മ തള്ളുന്നു. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് വാളയാറിലെ സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സിബിഐയും തള്ളുന്നത്. ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam