കരിങ്കൽ ക്വാറിയിൽ അപകടം, 2 തൊഴിലാളികൾ മരിച്ചു, കൂടുതൽ പേർ കുടുങ്ങിയെന്ന് സംശയം

Published : Mar 04, 2022, 05:28 PM IST
കരിങ്കൽ ക്വാറിയിൽ അപകടം,  2 തൊഴിലാളികൾ മരിച്ചു, കൂടുതൽ പേർ കുടുങ്ങിയെന്ന് സംശയം

Synopsis

പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞാണ് അപകടമുണ്ടായത്. കല്ലുകൾക്കടിയിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. 

ബംഗ്ലൂരു : കർണാടക ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വറിയിലുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞാണ് അപകടമുണ്ടായത്. കല്ലുകൾക്കടിയിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. 6 പേർക്ക് പരിക്കേറ്റു. മൂലഹള്ള ചെക്ക് പോസ്റ്റിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മടഹള്ളയിലാണ് സംഭവം. മുത്തങ്ങ സ്വദേശിയായ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിയാണിത്. ടിപ്പർ ലോറികളും കല്ലിനടിയിൽപെട്ടു. കൂടുതൽ പേർ പാറക്കെട്ടുകളിൽ അകപ്പെട്ടോയെന്നറിയാൻ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. മേഖലയിൽ പത്തിലധികം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ക്വാറി ഉടമയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

ഇനി മുതൽ കെഎസ്ആർടിസിക്ക് ആഡംബര യാത്ര, പുതിയ ലക്ഷ്വറി ബസുകൾ ഉടൻ ഓടി തുടങ്ങും

തിരുവനന്തപുരം: ദീർഘദൂര യാത്രകളിൽ യാത്രക്കാർക്ക് മികച്ച സൌകര്യമൊരുക്കാൻ കെഎസ്ആർടിസി (KSRTC) വാങ്ങിയ ലക്ഷ്വറി ബസുകൾ (Luxury Bus) തലസ്ഥാനത്ത്. വോൾവോയുടെ സ്ലീപ്പർ ബസ്സുകളാണ് കെഎസ്ആർടിസി വാങ്ങിയത്. ഇതിലെ ആദ്യ ബസ് ആണ് ഇന്ന് തിരുവനന്തപുരത്ത് എത്തുന്നത്. എട്ട് സ്ലീപ്പർ ബസ്സുകളാണ് വോൾവോ കെഎസ്ആർടിസിക്ക് കൈമാറുക. ഇതുകൂടാതെ അശോക് ലെയ്‌ലാന്റ് കമ്പനിയുടെ 20 സെമി സ്ലീപ്പർ , 72 എയർ സസ്പെൻഷൻ നോൺ എസി ബസുകളും രണ്ട് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി കെഎസ്ആർടിസിക്ക് കൈമാറും. 

കെഎസ്ആർടിസിയുടെ  7 വർഷം കഴിഞ്ഞ 704 ബസുകൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകൾ വാങ്ങുന്നത്. 2017 ന് ശേഷം ഇത് ആദ്യമായാണ് അത്യാധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ കെഎസ്ആർടിസിക്കായി വാങ്ങുന്നത്. സർക്കാർ അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപയാണ് അത്യാധുനിക ബസ്സുകൾ വാങ്ങാൻ കെഎസ്ആർടിസി ചെലഴിക്കുന്നത്. അതേസമയം കെഎസ്ആർടിസി- സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കുള്ള നിയമനത്തിന്റെ ഭാഗമായി റാങ്ക് പട്ടിക ഈ ആഴ്ച പ്രസിദ്ധീകരിക്കും.

 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി