താമരശ്ശേരിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി, 3 പേരെയും കണ്ടെത്തിയത് വയനാട് വടുവഞ്ചാലിൽ നിന്ന്

Published : Jun 26, 2026, 11:52 PM ISTUpdated : Jun 27, 2026, 09:38 AM IST
missing student found

Synopsis

ഇ‌യാളിൽ നിന്ന് വിവരങ്ങൾ തേടിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതപ്പെടുത്തിയത്. പൊലീസിനെ കണ്ട ഉടനെ രണ്ട് കുട്ടികൾ എസ്റ്റേറ്റിനുള്ളിലേക്ക് കയറി ഓടിയിരുന്നു. 

മാനന്തവാടി: താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്നു കുട്ടികളെയും വയനാട്ടിൽ നിന്ന് കണ്ടെത്തി. ഒരു കുട്ടിയെ വൈകിട്ടോടെയും രണ്ടു കുട്ടികളെ രാത്രിയോടെയും ആണ് കണ്ടെത്താനായത്. കുട്ടികൾ മേപ്പാടി വടുവഞ്ചാലിലെ എസ്റ്റേറ്റ് മേഖലയിൽ ടെന്റടിച്ച് താമസിക്കുകയായിരുന്നു. നാട്ടുകാർ ഒരു കുട്ടിയെ കണ്ടെത്തിയതോടെ മറ്റു രണ്ടു കുട്ടികൾ എസ്റ്റേറ്റിന് അകത്തേക്ക് ഓടി രക്ഷപ്പെട്ടു. രാത്രി 11 മണി വരെ ഇവർക്കായുള്ള തെരച്ചിൽ നീണ്ടു. ഒടുവിൽ സ്കൂട്ടറിൽ മേപ്പാടിയിലേക്ക് പോകുന്നത് കണ്ട നാട്ടുകാർ സഹപാഠികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും തടഞ്ഞു വയ്ക്കുകയായിരുന്നു. കുട്ടികളെ മൂന്നു പേരെയും മാതാപിതാക്കളോടൊപ്പം താമരശ്ശേരി പോലീസിന് കൈമാറി. നാട്ടുകാരും പോലീസും വനംവകുപ്പും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. വന്യമൃഗ സാന്നിധ്യമുള്ള പ്രദേശത്ത് കുട്ടികളെ കാണാതായത് ആശങ്ക ഉണ്ടാക്കിയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബഷീറായി അരങ്ങിലെത്തി മുൻ ജോയിന്റ് ആര്‍ടിഒ; 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം നാടകവേദിയിൽ സജീവം, ലക്ഷ്യം നൂറ് വേദികൾ
വിതുരയിൽ വീട്ടുമുറ്റത്തെ ചെടിക്കിടയിൽ 14 അടി നീളമുള്ള രാജവെമ്പാല, വനംവകുപ്പെത്തി പിടികൂടി