
ഇടുക്കി: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജില്ലയിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുമെന്ന് എംഎം മണി എംഎല്‍എ. അതിന് ആവശ്യമായ കൃത്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും എംഎം മണി പറഞ്ഞു. കല്ലാര്‍ പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎം മണി. കെട്ടിടത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും എംഎം മണി നിര്‍ദേശിച്ചു.
ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി ഒരു കോടി പത്ത് ലക്ഷം രൂപ മുതല്‍ മുടക്കിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. 1956 ല്‍ മുണ്ടിയെരുമ ആസ്ഥാനമാക്കിയാണ് കല്ലാര്‍ പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാല കുടിയേറ്റ കര്‍ഷകരുടെയും പ്രദേശവാസികളുടെയും ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. 1972 ല്‍ പൊതുജനങ്ങളുടെ പരിശ്രമത്തില്‍ നിര്‍മ്മിച്ച കെട്ടിടം നിര്‍മ്മിച്ചു. 2021 ഫെബ്രുവരിയില്‍ കല്ലാര്‍ പട്ടം കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ദിനംപ്രതി 250 ഓളം പേര്‍ക്കാണ് ഇവിടെ നിന്നും സേവനം ലഭിക്കുന്നത്. 2022ല്‍ ജില്ലയിലെ മികച്ച ആശുപത്രിക്കുള്ള കായകല്‍പ് അവാര്‍ഡ് കരസ്ഥമാക്കിയ ഈ സ്ഥാപനത്തിന്റെ ഗുണനിലവാരം ദേശീയതലത്തിലേക്ക് ഉയര്‍ത്തുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിനുമായാണ് പുതിയ ഒ പി കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കെഎസ്ഇബി ഓഫീസിലെ മരങ്ങളുടെ തൈകൾ വെട്ടി കർഷകൻ; വാഴക്കൈ മുറിച്ചതിന്റെ പ്രതിഷേധമെന്ന് വിശദീകരണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam