സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഹൃദ്രോഗിയെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപണം; 'കുഴഞ്ഞുവീണിട്ടും തിരിഞ്ഞുനോക്കിയില്ല'

Published : Aug 22, 2023, 12:46 AM IST
സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഹൃദ്രോഗിയെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപണം; 'കുഴഞ്ഞുവീണിട്ടും തിരിഞ്ഞുനോക്കിയില്ല'

Synopsis

സ്റ്റേഷനിലെ കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ എസ്‌ഐ അയൂബിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഭാര്യ ജസീന പറയുന്നു.

പത്തനംതിട്ട: കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചയാളെ പത്തനംതിട്ട എസ്‌ഐ അനൂപ് ചന്ദ്രന്‍ മര്‍ദ്ദിച്ചെന്ന് പരാതി. മേലേവെട്ടിപ്പുറം സ്വദേശി അയൂബ് ഖാനെ എസ്‌ഐ മര്‍ദ്ദിച്ചെന്നാണ് പരാതി. ഹൃദ്രോഗി കൂടിയായ അയൂബ് സ്റ്റേഷനില്‍ കുഴഞ്ഞുവീണിട്ടും പൊലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. 

കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് അയൂബ് ഖാനെ കഴിഞ്ഞദിവസം രാത്രി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്റ്റേഷനിലെ കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ എസ്‌ഐ അയൂബിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഭാര്യ ജസീന പറയുന്നു. അയൂബിനെ എസ്‌ഐ കോളറില്‍ പിടിച്ച് തള്ളുകയായിരുന്നെന്നും രോഗിയാണെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്ന് ജസീന പറഞ്ഞു. അയൂബ് സ്റ്റേഷനില്‍ കുഴഞ്ഞുവീണിട്ട് പൊലീസുകാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്. നിലവില്‍ ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അയൂബ് ഖാന്‍.

അതേസമയം, അയൂബിന്റെ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് പൊലീസ് രംഗത്തെത്തി. മൊഴിയെടുക്കാനാണ് അയൂബിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും എസ്‌ഐ മര്‍ദ്ദിച്ചെന്ന പരാതി കളവാണെന്നും പത്തനംതിട്ട എസ്എച്ച്ഒ വ്യക്തമാക്കി. എന്നാല്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് അയൂബ് ഖാന്റെ കുടുംബം അറിയിച്ചു. 

തിരുവല്ലയില്‍ ഗര്‍ഭിണിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ലയില്‍ ഗര്‍ഭിണിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ശ്യാംകുമാറാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ ശ്യാം കുമാറിനെ ഇന്നലെ പുലര്‍ച്ചെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലിക്കായി ഭര്‍ത്താവ് പുറത്തുപോയ സമയത്ത്, ശ്യാംകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണ് 19കാരിയുടെ പരാതി. പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.


കീടനാശിനി കുടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
 

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം