കെഎസ്ആർടിസി ബസിലെ മൊബൈൽ ചാർജിങ്ങ്, ഒടുവിൽ ആ നിര്‍ദേശമെത്തി, കേടായ പോർട്ടുകളെല്ലാം ഉടൻ മാറ്റണം

Published : Feb 15, 2025, 06:28 PM ISTUpdated : Feb 15, 2025, 06:30 PM IST
കെഎസ്ആർടിസി ബസിലെ മൊബൈൽ ചാർജിങ്ങ്, ഒടുവിൽ ആ നിര്‍ദേശമെത്തി, കേടായ പോർട്ടുകളെല്ലാം ഉടൻ മാറ്റണം

Synopsis

ഓരോ സീറ്റിനോടും ചേർന്ന് രണ്ട് പോർട്ടുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ മിക്കതിലും വൈദ്യുതി എത്താറില്ല

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ കേടായ മൊബൈൽ ചാർജർ പോർട്ടുകൾ നന്നാക്കാൻ തീരുമാനം. യാത്രക്കാരിൽ നിന്ന് വ്യാപക പരാതി ഉയർന്നതോടെയാണ് പോർട്ടുകൾ മാറ്റി സ്ഥാപിക്കാൻ കോർപ്പറേഷൻ യൂണിറ്റുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 2023 ൽ കെഎസ്ആർടിസി പുറത്തിറക്കിയ സിഫ്റ്റ്- സൂപ്പർഫാസ്റ്റ് ബസുകളിലും പുതിയ സൂപ്പർ ഡീലക്സ് ബസുകളിലുമാണ് ചാർജർ പോയിന്‍റുകൾ മാസങ്ങളായി തകരാറിലായിരിക്കുന്നത്. 

ഓരോ സീറ്റിനോടും ചേർന്ന് രണ്ട് പോർട്ടുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ മിക്കതിലും വൈദ്യുതി എത്താറില്ല. പലതിലും ചാർജർ കേബിൾ ഘടിപ്പിക്കാൻ പോലും കഴിയാത്ത രീതിയിൽ തകർന്ന് കിടക്കുകയാണ്. ദീർഘദൂരയാത്രക്കാർക്ക് വേണ്ടി സ്ഥാപിച്ച സംവിധാനം തകരാറിലായതോടെ പതിവ് യാത്രക്കാരടക്കം ഡിപ്പോകളിലും കോർപ്പറേഷന്‍റെ ചീഫ് ഓഫീസിലുമായി നിരന്തരമായി പരാതി ഉന്നയിച്ചതോടെ കേടായ പോർട്ടുകളെല്ലാം മാറ്റി പുതിയത് സ്ഥാപിക്കാനും മറ്റുള്ളവ അറ്റകുറ്റപ്പണി നടത്താനും കോർപ്പറേഷൻ നിർദേശം നൽകിയത്. 

മാസങ്ങളായി ഡിപ്പോകളിലും കണ്ടക്‌ടർമാരോടും പരാതി അറിയിക്കാറുണ്ടെങ്കിലും ഇവ സ്വിഫ്റ്റ് ബസുകളുടെ പ്രശ്നമെന്ന നിലയിൽ അധികൃതർ മുഖം തിരിക്കുകയായിരുന്നെന്നാണ് പരിവ് യാത്രക്കാർ പറയുന്നത്. സ്വിഫ്റ്റ് കമ്പനിയായതിനാൽ താൽക്കാലിക ജീവനക്കാരാണ് ഓരോ ബസിലും എത്തുന്നത്. ഇവർ സ്ഥിരമല്ലാത്തിനാൽ ഓരോ ദിവസവും ജീവനക്കാർ മാറിമാറിയെത്തും.

എല്ലാവരോടും കാലങ്ങളായി പരാതി അറിയിക്കാറുണ്ടെന്നും ഒടുവിൽ തീരുമാനമെടുത്തതിൽ സന്തോഷമുണ്ടെന്നും യാത്രക്കാരുടെ സംഘടനകളും പറയുന്നു. നിർദേശം എത്തിയതോടെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലടക്കം ബസുകൾ പരിശോധിച്ച് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ബസുകളിലെ ചാർജർ പോർട്ടുകൾ തകരാറാണോ എന്നത് പരിശോധിച്ച് അതത് യൂണിറ്റുകളിലും ഗ്യാരേജിലും വർക്ക് ഷോപ്പുകളിലുമെത്തിച്ച തകരാർ പരിഹരിക്കാനാണ് നിർദേശം.

കുറഞ്ഞത് 5 വര്‍ഷമെങ്കിലും ജര്‍മനിയിൽ നിൽക്കാൻ തയാറാണോ, ഈ യോഗ്യതകൾ ഉണ്ടെങ്കിൽ അപേക്ഷിക്കൂ, വലിയ അവസരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി