പാതിരാത്രി സമയം, ആരുമില്ല, പക്ഷേ കുരുക്കിയത് സ്വന്തം മൊബൈൽ ഫോൺ, നേർച്ചപ്പെട്ടി മോഷ്ടിക്കുന്നതിനിടയിൽ അറസ്റ്റ്

Published : Aug 08, 2025, 12:26 PM IST
donation box theft

Synopsis

നേർച്ചപ്പെട്ടിയിൽ നിന്നും പണമെടുക്കുന്നതിനിടെ മുരളിയുടെ മൊബൈൽ ഫോൺ പണപ്പെട്ടിയിലേക്ക് വീണു. 

കൊച്ചി: നേർച്ചപ്പെട്ടിയിലെ പണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ മൊബൈൽ ഫോൺ പെട്ടിക്കുള്ളിൽ വീണു. കള്ളൻ പിടിയിൽ. അരക്കുഴ സെന്റ് മേരീസ് പള്ളിയിലെ നേർച്ചപ്പെട്ടിയിൽ നിന്നും പണം മോഷ്ടിക്കുന്നതിനിടെ മുരളി എന്ന 46കാരനാണ് പിടിയിലായത്.

നേർച്ചപ്പെട്ടിയിൽ നിന്നും പണമെടുക്കുന്നതിനിടെ മുരളിയുടെ മൊബൈൽ ഫോൺ പണപ്പെട്ടിയിലേക്ക് വീണു. ഫോൺ വീണ്ടെടുക്കാൻ മറ്റൊരു വഴിയുമില്ലാതായതോടെ മുരളി പണപ്പെട്ടി നശിപ്പിക്കാൻ ശ്രമം തുടങ്ങി. തൂമ്പ ഉപയോഗിച്ച് നേർച്ചപ്പെട്ടി കുത്തിത്തുറക്കുന്നതിനിടെ ശബ്ദം കേട്ട് സമീപവാസികൾ ഉണരുകയും കള്ളനെ സ്ഥലത്തുവെച്ച് തന്നെ പിടികൂടുകയുമായിരുന്നു.

ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മുരളി മോഷണ ശ്രമം നടത്തിയത്. കാന്തം ഉപയോഗിച്ച് പള്ളിയുടെ താഴെയുമുള്ള പണപ്പെട്ടികളിൽ നിന്ന് പണമെടുക്കാനായിരുന്നു ശ്രമം. ഇതിനിടെ, മൊബൈൽ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണു. ഇതോടെ മുരളി തൂമ്പ ഉപയോഗിച്ച് നേർച്ചപ്പെട്ടി കുത്തിത്തുറക്കാൻ ശ്രമം തുടങ്ങി. ശബ്ദം കേട്ടുണർന്ന നാട്ടുകാർ വിവരം മൂവാറ്റുപുഴ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി മുരളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

 

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ