ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ; അന്വേഷിച്ച് കണ്ടെത്തി വീട്ടമ്മയ്ക്ക് തിരികെ നൽകി കായംകുളം പൊലീസ്

Published : Apr 21, 2025, 08:44 PM IST
ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ; അന്വേഷിച്ച് കണ്ടെത്തി വീട്ടമ്മയ്ക്ക് തിരികെ നൽകി കായംകുളം പൊലീസ്

Synopsis

കഴിഞ്ഞ മൂന്ന് മാസക്കാലമായി നഷ്ടപ്പെട്ട ഇരുപതോളം മൊബൈൽ ഫോണുകളാണ് കായംകുളം പൊലീസ് കണ്ടെടുത്ത് അവകാശികളെ തിരിച്ചേൽപ്പിച്ചത്. 

കായംകുളം: ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീട്ടമ്മയ്ക്ക് വീണ്ടെടുത്ത് നൽകി കായംകുളം പൊലീസ്. 25000 രൂപയോളം വില വരുന്ന മൊബൈൽ ഫോൺ കണ്ടുപിടിച്ച് പൊലീസ് തിരികെ നൽകി. ഭരണിക്കാവ് വില്ലേജിൽ താമസിക്കുന്ന ബേബി ശാലിനിയുടെ ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോണാണ് കായംകുളം പൊലീസ് അന്വേഷിച്ച് കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. 

നഷ്ടപ്പെട്ട മൊബൈൽ ഫോൺ ആരോ കടയിൽ വിറ്റിരുന്നു. അത് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുകയായിരുന്ന പത്തിയൂർ സ്വദേശിനിയിൽ നിന്നുമാണ് പൊലീസ് വീണ്ടെടുത്തത്. കായംകുളം ഡി വൈ എസ് പി ബാബുക്കുട്ടന്‍റെ മേൽനോട്ടത്തിൽ സി ഐ അരുൺ ഷാ, എസ് ഐ രതീഷ് ബാബു, പൊലീസ് ഉദ്യോഗസ്ഥനായ ജയകുമാർ എന്നിവർ ചേർന്ന് കഴിഞ്ഞ മൂന്ന് മാസക്കാലമായി നഷ്ടപ്പെട്ട ഇരുപതോളം മൊബൈൽ ഫോണുകളാണ് കണ്ടെടുത്ത് അവകാശികൾക്ക് തിരിച്ചേൽപ്പിച്ചത്. 

ഒരേ റൂട്ടിൽ അപകടകരമാംവിധം കുതിച്ചുപാഞ്ഞ് 'സോള്‍മേറ്റും' 'ഹരേ റാമും', പിന്നാലെ പോർവിളി; ബസ്സുകൾ പിടിച്ചെടുത്തു
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ