കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രണ്ടാഴ്ചക്കിടെ പിടികൂടിയത് ആറെണ്ണം, തടവുകാരനിൽ നിന്ന് ഉപയോ​ഗിക്കുന്നതിനിടെ മൊബൈൽ ഫോൺ പിടികൂടി

Published : Aug 29, 2025, 01:39 PM ISTUpdated : Aug 29, 2025, 01:45 PM IST
kannur jail

Synopsis

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പിടിച്ചെടുത്തത് 6 മൊബൈൽ ഫോണുകൾ. സംഭവത്തിൽ കേസെടുത്ത കണ്ണൂർ ടൗൺ പോലീസ് അന്വേഷണം തുടങ്ങി

കണ്ണൂർ കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് പിടിച്ചെടുത്തത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പിടിച്ചെടുത്തത് 6 മൊബൈൽ ഫോണുകൾ. സംഭവത്തിൽ കേസെടുത്ത കണ്ണൂർ ടൗൺ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ന്യൂ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്ന് മൊബൈൽ പിടികൂടിയിരുന്നു. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ജയിലിലേക്ക് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിച്ച ഒരാൾ പിടിയിലായിരുന്നു. 

ഓഗസ്റ്റ് 10ന് ജയില്‍ ഡി ഐ ജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയിരുന്നു. ഫോണിനൊപ്പം ചില ചാര്‍ജറുകളും കണ്ടെത്തി. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകൾ കണ്ടെടുത്തത്. ന്യൂ ബ്ലോക്കിന് പുറകിലെ ടാങ്കിന് അടിയിലും 5, 6 ബ്ലോക്കുകളിൽ നിന്നുമാണ് മൊബൈലുകൾ കണ്ടെത്തിയത്. രണ്ട് ചാർജറുകളും രണ്ട് ഇയർ ഫോണുകളും കൂടി പരിശോധനയിൽ കണ്ടെത്തി. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. നേരത്തെ ജയിലിലെ കല്ലിന് അടിയിൽ നിന്നുമടക്കം മൊബൈൽ കണ്ടെത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം