യുവതിയുടെ ആറ് പവൻ സ്വർണവുമായി കടന്നു, ഭിന്നശേഷി യുവാക്കളെ പിന്തുടർന്ന് പിടികൂടി പൊലീസ്

Published : Aug 29, 2025, 12:45 PM IST
Rashid

Synopsis

ചാലിശ്ശേരി പൊലീസില്‍ അറിയിച്ചതോടെ പൊലീസ് പിന്തുര്‍ന്നെത്തിയെങ്കിലും തങ്ങളുടെ അവസ്ഥ കാണിച്ച് അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇവർ ശ്രമിച്ചു.

മലപ്പുറം: യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ ബധിരയും മൂകരുമായ രണ്ടുപേര്‍ അറസ്റ്റില്‍. ചമ്രവട്ടം സ്വദേശി അരപ്പയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (26), ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കല്‍ ബാസില്‍ (28) എന്നിവരാണ് ചാലിശ്ശേരി പൊലീസിന്റെ പിടിയിലായത്. കേൾവിയും സംസാര ശേഷിയും ഇല്ലാത്ത ഇവര്‍ തങ്ങളുടെ അവസ്ഥ മറയാക്കി യുവതിയില്‍ നിന്ന് ആറ് പവന്‍ ആഭരണങ്ങളും 52000 രൂപയും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ചാലിശ്ശേരി പൊലീസില്‍ അറിയിച്ചതോടെ പൊലീസ് പിന്തുര്‍ന്നെത്തിയെങ്കിലും തങ്ങളുടെ അവസ്ഥ കാണിച്ച് അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇവർ ശ്രമിച്ചു. 

എന്നാല്‍, ഇവര്‍ തന്നെയാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിയെടുത്ത ആഭരണങ്ങള്‍ വിറ്റ കടയില്‍ നിന്ന് തിരിച്ചെടുത്തു. മുഹമ്മദ് റാഷിദിനെതിരെ നേരത്തെ തിരൂര്‍ പൊലീസില്‍ കേസുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും