സ്കൂൾ ബസിന് നേരെ കുരങ്ങന്റെ 'കുസൃതി', തേങ്ങയേറിൽ ചില്ല് പൊട്ടി, ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്ക്

Published : Jan 04, 2024, 12:13 PM IST
സ്കൂൾ ബസിന് നേരെ കുരങ്ങന്റെ 'കുസൃതി', തേങ്ങയേറിൽ ചില്ല് പൊട്ടി, ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്ക്

Synopsis

ബത്തേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. കുട്ടികൾ ബത്തേരി നഗരത്തിലെ ആശുപത്രിയിലും ഡ്രൈവർ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി

സുൽത്താൻ ബത്തേരി: വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടിൽ സ്കൂൾ ബസിന് നേരെ കുരങ്ങന്റെ ആക്രമണം. ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് മുകളിലേക്ക് കുരങ്ങൻ തേങ്ങ പറിച്ചിട്ടതിന് തുടർന്ന്  നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. ബത്തേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. കുട്ടികൾ ബത്തേരി നഗരത്തിലെ ആശുപത്രിയിലും ഡ്രൈവർ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.  

ബുധനാഴ്ച വൈകിട്ട് നാലരയോടെ കൃഷ്ണഗിരി മലന്തോട്ടത്തെ പാണ്ട ഫുഡ്സ് ഫാക്ടറിക്ക് മുന്നിലെ റോഡിലായിരുന്നു സംഭവം. റോഡരികിലെ തെങ്ങിൽ ഉണ്ടായിരുന്ന കുരങ്ങൻ തേങ്ങ പറിച്ച് താഴേക്കിട്ടപ്പോൾ ബസിന്റെ മുൻ വശത്തെ ചില്ലിന് മുകളിൽ പതിക്കുകയായിരുന്നു. പൊട്ടിയ ചില്ല് കൊണ്ടാണ് കുട്ടികൾക്ക് പരിക്കേറ്റത്.  സ്കൂൾ വിട്ടതിന് ശേഷം കുട്ടികളെ ഇറക്കാൻ റാട്ടക്കുണ്ട് ഭാഗത്തേക്ക് ബസ് എത്തുന്നതിനിടെയായിരുന്നു അപകടം.

ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ് പനമരം നീർവാരത്ത് പുലിയെ അവശനിലയിൽ കണ്ടെത്തി പിടികൂടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനേ തുടർന്ന് വനംവകുപ്പ് അധികൃതരെത്തി വലയിട്ടാണ് പുലിയെ  പിടികൂടിയത്. പശുക്കിടാവിനെ പുലി ആക്രമിച്ച് കൊന്ന ബത്തേരിയിലെ സിസിയിൽ നിന്ന് ഏറെ അകലെയല്ല കുരങ്ങന്റെ ആക്രമണം ഉണ്ടായ സ്ഥലം. പശുക്കിടാവിനെ കൊന്നത് WYS 09 എന്ന കടുവയാണ് വനംവകുപ്പ് കണ്ടെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ
യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളോട്, ചർച്ചകൾ തള്ളി നേതൃത്വം