കല്‍പാത്തി രഥോത്സവം: രഥം വലിക്കാന്‍ ആന വേണ്ടെന്ന് നിര്‍ദേശം, കൊണ്ടു വരുമെന്ന് ക്ഷേത്ര കമ്മിറ്റികള്‍

Published : Nov 13, 2023, 07:25 AM IST
കല്‍പാത്തി രഥോത്സവം: രഥം വലിക്കാന്‍ ആന വേണ്ടെന്ന് നിര്‍ദേശം, കൊണ്ടു വരുമെന്ന് ക്ഷേത്ര കമ്മിറ്റികള്‍

Synopsis

രഥോത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ജില്ലാതല മോണിറ്ററിങ് സമിതി ആനയെ ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കിയത്.

പാലക്കാട്: കല്‍പാത്തി രഥോത്സവത്തിന് രഥം വലിക്കാന്‍ ആന വേണ്ടെന്ന ജില്ലാ തല മോണിറ്ററിങ് സമിതിയുടെ നിര്‍ദേശത്തിനെതിരെ മലബാര്‍ ദേവസ്വം ബോര്‍ഡ്. വിലക്കു മറികടന്ന് ആനയെ കൊണ്ടു വരാന്‍ തന്നെയാണ് ക്ഷേത്ര സംയുക്ത സമിതിയുടെയും തീരുമാനം.

രഥോത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ജില്ലാതല മോണിറ്ററിങ് സമിതി ആനയെ ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കിയത്. ഇതില്‍ കടുത്ത പ്രതിഷേധമാണ് കല്‍പ്പാത്തി ഗ്രാമവാസികള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. ആചാരത്തിന്റെ ഭാഗമായി ആനയെ രഥം വലിക്കാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആനയെ കൊണ്ടുവരാന്‍ ക്ഷേത്ര കമ്മിറ്റികളും തീരുമാനിച്ചതോടെ പിന്തുണയുമായി ദേവസ്വം ബോര്‍ഡും രംഗത്തെത്തി. രഥം വലിക്കാന്‍ ഗ്രാമവീഥികള്‍ മുഴുവനായും ആനയെ ഉപയോഗിക്കുന്നില്ല. വളവുകള്‍ തിരിയുമ്പോള്‍ മാത്രമാണ് ആനയെ ഉപയോഗിക്കുന്നതെന്നാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. ആന ഇല്ലെങ്കില്‍ രഥങ്ങള്‍ വളവു തിരിയാനാവാതെ പ്രദക്ഷിണ വഴിയില്‍ കിടക്കേണ്ടി വരുമോ എന്നാണ് ആശങ്ക. എന്നാല്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തന്നെയാണ് ജില്ലാതല മോണിറ്ററിങ് സമിതിയുടെ തീരുമാനം.

കഴിഞ്ഞ വര്‍ഷവും രഥം നീക്കുന്നതിന് ആനയെ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ നിയമം മറികടന്ന് ആനയെ കൊണ്ട് രഥം തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ രഥോത്സവത്തിന് ചെവി കീറിയ പുതുപ്പള്ളി അര്‍ജ്ജുനന്‍ എന്ന ആനയെ ഉപയോഗിച്ച് രഥം തള്ളിയത് ഏറെ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഈ വര്‍ഷം നിര്‍ദേശം കര്‍ശനമാക്കുന്നത്. നിലവില്‍ കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഏഴ് ആനകള്‍ക്ക് മാത്രമാണ് എഴുന്നള്ളിപ്പിനുള്ള അനുമതി നല്‍കിയത്. അയിലൂര്‍ അഖിലേശ്വര ക്ഷേത്രത്തിന് അഞ്ച് ആനകള്‍ക്കും കല്‍പ്പാത്തി വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം, കല്‍പ്പാത്തി ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ഒരു ആനയെയും എഴുന്നള്ളിക്കാം.

'ലക്ഷ്യമിട്ടത് എയർഹോസ്റ്റായ 23കാരിയെ, പ്രതിയെത്തിയത് 400 കിലോ മീറ്റർ അകലെ നിന്ന്'; കലാശിച്ചത് കൂട്ടക്കൊലയിൽ 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി