
പുനലൂർ : അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ.
രാവിലെ ചെന്നൈയിൽ നിന്ന് വരുന്ന ചെന്നൈ എഗ്മോർ -കൊല്ലം എക്സ്പ്രസ്സ് ട്രെയിനിൽ കടത്താൻ ശ്രമിച്ച 34,62 ,850 രൂപയുമായി രണ്ട് പേരാണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. തമട് കടയനല്ലൂർ സ്വദേശി അബ്ദുൾ അജീസ് (46 വയസ്സ് ), കൊല്ലത്ത് സ്ഥിര താമസം ആക്കിയ വിരുദനഗർ സ്വദേശി ബാലാജി (46 ) എന്നിവർ ആണ് പിടിയിലായത്.
കഴിഞ്ഞ 2 മാസത്തിനിടെ പുനലൂർ വഴി ഏകദേശം 2 കോടിയോളം രൂപയാണ് രേഖകൾ ഇല്ലാതെ പിടികൂടിയത്. കടത്തികൊണ്ട് വന്ന പണത്തിനു ഉറവിടാമോ മറ്റ് രേഖകളോ ഹാജരാക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല. അന്യസംസഥാനത്തു നിന്ന് ട്രെയിൻ മാർഗം വൻതോതിൽ ലഹരി പദാർത്ഥങ്ങളും കുഴൽപണവും എത്തുന്നതുന്നതായും മധ്യവേനലവധി ആയതിനാൽ ട്രെയിനിൽ തിരക്ക് അനുഭവപ്പെടുന്നതിനാലും സംസ്ഥാന റെയിൽവേ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ആർപിഎഫുമായി ചേർന്ന് സംയുക്തമായി കഴിഞ്ഞ 2 മാസക്കാലമായി ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തിവരുകയായിരുന്നു.
'പരിഷ്കരണവാദി, പുരോഗമന വാദി'; സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച മാർപാപ്പ | Lokajaalakam
പുനലൂർ റെയിൽവേ പൊലീസ് എസ് എച്ച് ഒ ജി. ശ്രീകുമാർ, എസ് ഐ ശ്രീകുമാർ , സിവിൽ പോലീസ് ഓഫീസർ മാരായ അരുൺ മോഹൻ, മനു, സവിൻ കുമാർ ആർപിഎഫ് ഉദ്യോഗസ്ഥരായ തില്ലൈ നടരാജൻ, വൃന്ദ എന്നിവരടങ്ങിയ സംഘമാണ് ട്രെയിനിൽ പരിശോധന നടത്തിയത്.