കണ്ണൂർ, മുഴപ്പിലങ്ങാട്, തലശ്ശേരി, ന്യൂ മാഹി എന്നീ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും പിക്കറ്റ് പോസ്റ്റുകളിലുമാണ് കമ്മീഷണർ സന്ദർശനം നടത്തിയത്. രാത്രി വൈകിയും റോഡിലും പരിസരങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന സേനാംഗങ്ങൾക്ക് സ്നേഹോപഹാരങ്ങൾ കൈമാറി
കണ്ണൂർ: പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ജനങ്ങളുടെ സുരക്ഷയ്ക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്ക് ആവേശമായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജ് ഐ പി എസ് എത്തി. പുതുവത്സര രാവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടെത്തി കണ്ട അദ്ദേഹം, അവർക്കൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും പുതുവത്സരം ആഘോഷിച്ചു. കണ്ണൂർ, മുഴപ്പിലങ്ങാട്, തലശ്ശേരി, ന്യൂ മാഹി എന്നീ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും പിക്കറ്റ് പോസ്റ്റുകളിലുമാണ് കമ്മീഷണർ സന്ദർശനം നടത്തിയത്. രാത്രി വൈകിയും റോഡിലും പരിസരങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന സേനാംഗങ്ങൾക്ക് അദ്ദേഹം പുതുവത്സര ആശംസകൾ നേരുകയും സ്നേഹോപഹാരങ്ങൾ കൈമാറുകയും ചെയ്തു.
വലിയ സന്തോഷം
കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കാതെ ജോലിയിൽ വ്യാപൃതരായ പോലീസുകാരുടെ മനോവീര്യം വർദ്ധിപ്പിക്കാൻ കമ്മീഷണറുടെ ഈ ഇടപെടൽ സഹായിച്ചു. ഉന്നത ഉദ്യോഗസ്ഥൻ തന്നെ തങ്ങളുടെ അടുക്കൽ നേരിട്ടെത്തി ആഘോഷങ്ങളിൽ പങ്കുചേർന്നത് വലിയ സന്തോഷത്തോടെയാണ് സേനാംഗങ്ങൾ സ്വീകരിച്ചത്.


