മൂന്നര കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടിയ സംഭവം; പ്രതികൾക്ക് 5 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു

Published : Jan 25, 2025, 03:44 PM IST
മൂന്നര കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടിയ സംഭവം; പ്രതികൾക്ക് 5 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു

Synopsis

3.88 കിലോഗ്രാം കഞ്ചാവുമായി കൊല്ലം സ്വദേശികളായ അനിൽകുമാർ, സുരേഷ് എന്നിവരാണ് പിടിയിലായത്. 

കൊല്ലം: കൊല്ലത്ത് മൂന്നര കിലോഗ്രാമിലധികം കഞ്ചാവുമായി എക്സൈസ് പിടികൂടിയ പ്രതികൾക്ക് 5 വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 3.88 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കൊല്ലം സ്വദേശികളായ അനിൽകുമാർ, സുരേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2021 ജൂൺ 28നാണ് കേസിനാസ്പദമായ സംഭവം. ‌

കൊല്ലം ചിന്നക്കട ബസ് ഷെൽട്ടറിന് സമീപം ഉള്ള വീടിന്റെ സമീപത്ത് നിന്നും കൊല്ലം എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ കഞ്ചാവുമായി പ്രതികളെ പിടികൂടുകയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എസ്.കൃഷ്‌ണകുമാർ കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം ഹാജരാക്കി. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് ആണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ.ജി.മുണ്ടയ്ക്കൽ ഹാജരായി.

READ MORE: പള്ളിയിലും അമ്പലത്തിലും വീട്ടിലും മോഷണം, തറയിൽ വീണ രക്തം തെളിവായി; ലഹരി സംഘത്തെ കുടുക്കി പൊലീസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ; സംഭവം പാലക്കാട് മുടപ്പല്ലൂരിൽ
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം