മഞ്ഞും ഇടയിലൂടെ പെയ്യുന്ന നൂൽമഴയും കോടയും, പിന്നെന്ത് വേണം മൂന്നാറിലേക്ക് വണ്ടി കയറാൻ!

Published : Dec 11, 2022, 03:06 PM IST
മഞ്ഞും ഇടയിലൂടെ പെയ്യുന്ന നൂൽമഴയും കോടയും, പിന്നെന്ത് വേണം മൂന്നാറിലേക്ക് വണ്ടി കയറാൻ!

Synopsis

മഞ്ഞും അതിനിടയിലൂടെ പെയ്യുന്ന നൂല്‍മഴയും മൂന്നാറിനെ ആവരണം ചെയ്തതോടെ മനോഹരിയായി മാറിയിരിക്കുകയാണ് മൂന്നാര്‍. 

മൂന്നാര്‍: മഞ്ഞും അതിനിടയിലൂടെ പെയ്യുന്ന നൂല്‍മഴയും മൂന്നാറിനെ ആവരണം ചെയ്തതോടെ മനോഹരിയായി മാറിയിരിക്കുകയാണ് മൂന്നാര്‍. തണുപ്പ് മൈനസ് ഡിഗ്രിയില്‍ എത്തിയിട്ടില്ലെങ്കിലും പലയിടങ്ങളിലും അതികഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. ഇതോടെ മൂന്നാറിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്കും വര്‍ദ്ധിച്ചു. രണ്ടുവര്‍ഷം മുമ്പുവരെ മൂന്നാറില്‍ അതികഠിന തണുപ്പ് അനുഭവപ്പെട്ടിരുന്നത് ക്രിസ്തുമസ് രാവുകളിലായിരുന്നു. 

ആ ദിവസങ്ങളില്‍ ദേഹത്ത് കമ്പളി വസ്ത്രങ്ങളും തലയില്‍ തൊപ്പിയും ഇല്ലാതെ ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതിന് സമാനമായ രീതിയിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മൂന്നാറില്‍ താപനില. മൈനസ് ഡിഗ്രിയില്‍ അല്ലെങ്കിലും മുമ്പുള്ളതിന് സമാനമായ കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ നൂല്‍മഴയും കനത്ത മൂടല്‍മഞ്ഞും മൂന്നാറിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആക‍ര്‍ഷിക്കുന്നുണ്ട്. തുടര്‍ച്ചയായ തണുപ്പും നൂൽമഴയും എത്തിയതോടെ എത്തുന്നവരുടെ എണ്ണവും വ‍ര്‍ധിച്ചുവരുന്നുണ്ട്. 

മഞ്ഞുമൂടിയ മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റ് , പോതമേട് വ്യൂ പോയിന്റ്, ലോക്കാട് ഗ്യാപ്പ് എന്നിവിടങ്ങളിലാണ് സഞ്ചാരികളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നത്. പച്ചവിരിച്ച് കിടക്കുന്ന തെയിലക്കാടുകളുടെ സൗന്ദര്യം ആസ്വാദിക്കുന്നതോടെപ്പം ദ്യശ്യങ്ങള്‍ കാമറകള്‍ പകര്‍ത്തിയാണ് സന്ദര്‍ശകര്‍ മടങ്ങുന്നത്.  മൂന്നാറിലെ കാറ്റും  തണുപ്പും പ്രകൃതിയും ആസ്വാദിക്കാൻ കഴിഞ്ഞതിലെ സന്തോഷം പങ്കുവച്ചാണ് സഞ്ചാരികള്‍ മടങ്ങുന്നത്. ശനിയാഴ്ച കന്നിമലയില്‍ 6 ഡിഗ്രിയും മൂന്നാറില്‍ 5 ഡിഗ്രിയുമായിരുന്നു താപനില.

Read more: ക്രിക്കറ്റ് പരിശീലനത്തിനിടെ കൈ ഒടിഞ്ഞു, ആ കൈയുമായി ഓടി വിശാൽ നേടിയത് സ്വർണം

'ഖത്ത‍ര്‍ ലോകകപ്പും കഥകളിയും കേരളവും' എല്ലാമുണ്ട് ഈ പൈങ്കിളി പാടത്ത്

നെൽപാടത്ത് ലോകകപ്പും കഥകളി മുദ്രയും കേരള ഭൂപടവുമൊരുക്കി മൂർക്കനാട് സ്വദേശികളായ യുവകർഷകർ. മൂർക്കനാട് സ്വദേശികളായ ഏറാട്ടുപറമ്പിൽ ജോഷിയും കരിയാട്ടിൽ സിജോയും ചേർന്ന് കരുവന്നൂർ പൈങ്കിളി പാടത്താണ് നെൽകൃഷിക്കിടയിൽ  ദൃശ്യവിസ്മയമൊരുക്കിയത്. 

പച്ചയും കടുത്ത വയലറ്റ് ഞാറുകളും പ്രത്യേക രീതിയിൽ ഇടകലർത്തി നട്ടു വളർത്തി വലുതാക്കിയാണ് ചിത്രങ്ങൾ വിരിയിച്ചത്. തൃശ്ശൂർ ജില്ലയിൽ ആദ്യമായാണ് പാഡി ആർട്ട്  ഒരുക്കുന്നതെന്ന് ജോഷിയും സിജോയും  പറഞ്ഞു. നാസർ ബാത്ത്, കാലാബാത്ത് എന്നീ വിത്തിനങ്ങളാണ്  പാഡി ആർട്ട് ഒരുക്കാൻ ഉപയോഗിച്ചത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദേശീയപാതാ ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചു; കഞ്ഞിക്കുഴി സ്വദേശി അറസ്റ്റിൽ
തൃശൂരിൽ കാറിനുള്ളില്‍ 57കാരൻ മരിച്ചനിലയിൽ; കുറിപ്പും പിസ്റ്റളും കണ്ടെത്തി