കടവന്ത്രയില്‍ അമ്മയും രണ്ട് കുട്ടികളും വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

Vipin Panappuzha   | Asianet News
Published : Jan 01, 2022, 01:50 PM ISTUpdated : Jan 01, 2022, 01:54 PM IST
കടവന്ത്രയില്‍ അമ്മയും രണ്ട് കുട്ടികളും വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

Synopsis

കൊച്ചി കടവന്ത്രയിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു തമിഴ്നാട് സ്വദേശിയായ നാരായണ, ഇയാളുടെ ഭാര്യയായ ജോയമോള്‍  മക്കളായ അശ്വന്ത്, ലക്ഷ്മി കാന്ത് എന്നിവര്‍.

കൊച്ചി: കടവന്ത്രയില്‍ അമ്മയെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കി. തമിഴ്നാട്ടുകാരായ ജോയമോള്‍, മക്കളായ എട്ടുവയസുകാരന്‍ ലക്ഷ്മികാന്ത്, നാലുവയസുകാരനായ അശ്വന്ത് എന്നിവരാണ് മരണപ്പെട്ടത്.

കൊച്ചി കടവന്ത്രയിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു തമിഴ്നാട് സ്വദേശിയായ നാരായണ, ഇയാളുടെ ഭാര്യയായ ജോയമോള്‍  മക്കളായ അശ്വന്ത്, ലക്ഷ്മി കാന്ത് എന്നിവര്‍. കടവന്ത്രയില്‍ പൂക്കച്ചവടമായിരുന്നു നാരായണ നടത്തിയത്. കാര്യമായ കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നാണ് അയല്‍വാസികള്‍ അടക്കം പറയുന്നത്. 

ഇന്ന് രാവിലെയാണ് നാരായണയെ കഴുത്തിന് മുറിവേറ്റ് രക്തം വാര്‍ന്ന് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. . ഇയാളെ അയല്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ ഭാര്യയും രണ്ട് മക്കളും കിടപ്പുമുറിയില്‍ മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസ് വീട്ടില്‍ പരിശോധന നടത്തിയ ശേഷം വീട് സീല്‍ ചെയ്തിരിക്കുകയാണ്. 

രണ്ട് വര്‍ഷത്തോളമായി ഇവര്‍ ഇവിടെ താമസിക്കുന്നവരാണ് എന്നാണ് പരിസരവാസികള്‍ പറയുന്നത്. ഭാര്യ സഹോദരി വീട്ടില്‍ എത്തിയപ്പോഴാണ് കുടുംബം മരണപ്പെട്ടത് അറിഞ്ഞത്. ഫോറന്‍സിക് പരിശോധനകള്‍ അടക്കം പൊലീസ് നടത്തി. പൊലീസ് വിശദമായ അന്വേഷണം നടത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം
ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു