കടവന്ത്രയിൽ അമ്മയും കുട്ടികളും മരിച്ച സംഭവം; ഭർത്താവിനെതിരെ കൊലപാതകത്തിന് കേസ്

Published : Jan 01, 2022, 02:23 PM ISTUpdated : Jan 01, 2022, 03:12 PM IST
കടവന്ത്രയിൽ അമ്മയും കുട്ടികളും മരിച്ച സംഭവം; ഭർത്താവിനെതിരെ കൊലപാതകത്തിന് കേസ്

Synopsis

ഭാര്യയ്ക്കും കുട്ടികൾക്കും ഉറക്ക ഗുളിക കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മൂവരും മരിച്ചില്ല. പിന്നീട്  ഷൂലെയ്സ് ഉപയോഗിച്ച് ഇവരെ കഴുത്ത് മറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

കൊച്ചി: എറണാകുളം കടവന്ത്രയിൽ ഭാര്യയെയും രണ്ട് ആൺകുട്ടികളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടവന്ത്രയിൽ പൂക്കട നടത്തുന്ന തമിഴ്നാട് സ്വദേശി നാരായണനാണ് ക്രൂരകൃത്യം ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതകത്തിന് (Murder) കേസെടുത്തു. സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള നാരായണൻ പൊലീസിന് മൊഴി നൽകി.

ഇന്ന് രാവിലെ 9.30 ഓടെ കടവന്ത്ര മട്ടലിൽ ക്ഷ്രേത്രത്തിന് സമീപമുള്ള വാടക വീട്ടിലാണ് സംഭവം. കടവന്ത്രയിൽ പൂക്കൾ വിൽപ്പന നടത്തുന്ന  നാരായണന്‍റെ സഹോദരി വീട്ടിലെത്തി വാതിൽ തുറന്നപ്പോഴാണ് നാരായണന്‍റെ ഭാര്യ ജോയയും എട്ട് മയസ്സുള്ള മകൻ ലക്ഷ്മികാന്ത്, നാല് വയ്യസുള്ള അശ്വന്ത് എന്നിവരെ കിടപ്പു് മുറിൽ മരിച്ച നിലയിലും  നാരായണനെ സമീപത്ത് രക്തത്തിൽ കുളിച്ച നിലയിൽ കാണുകയും ചെയ്തത്. ഉടൻ നാട്ടുകാരുടെ സഹായത്തോടെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഭാര്യയും കുട്ടികളും മരിച്ചിരുന്നു.

കടവന്ത്രയിൽ വർഷങ്ങളായി പൂക്കളുടെ മൊത്ത കച്ചവടക്കാരനാണ് തമിഴ്നാട് ഡെക്കിനികോട്ട സ്വദേശി നാരായണൻ. അടുത്തകാലത്തുണ്ടായ സാമ്പത്തിക പ്രശ്നം കാരണമാണ് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നാരായണൻ പറഞ്ഞു. ഭാര്യയ്ക്കും കുട്ടികൾക്കും ഉറക്ക ഗുളിക കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മൂവരും മരിച്ചില്ല. പിന്നീട്  ഷൂലെയ്സ് ഉപയോഗിച്ച് ഇവരെ കഴുത്ത് മറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന് നാരായണൻ മൊഴി നൽകി. അപകട നില തരണ ചെയ്ത നാരായണനെതിരെ തേവര  പൊലീസ് കൊലപാതകത്തിന് കേസ് എടുത്തിട്ടുണ്ട്. മരിച്ച് മൂന്ന് പേരുപടെയും ഇന്‍ക്വസ്റ്റ് നടപടികൾ അടക്കം പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനയച്ചു.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മണ്ഡപത്തിന്‍ കടവ് പാലത്തിൽ നിന്നും ചാടി പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം, നാട്ടുകാർ പിന്നാലെ ചാടി രക്ഷിച്ചു
നിയന്ത്രണംവിട്ട് പാഞ്ഞ് ആഢംബര കാർ ബിഎംഡബ്ല്യു, ആദ്യമിടിച്ചത് മീൻ വിൽപന സ്കൂട്ടറിൽ, പിന്നാലെ 'വെള്ളിമൂങ്ങ'യിൽ, യുവാവിന് പരിക്ക്