നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം, കോഴിക്കോട്ട് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

Published : Apr 24, 2022, 09:56 AM ISTUpdated : Apr 24, 2022, 10:03 AM IST
നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം, കോഴിക്കോട്ട്  അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

Synopsis

ഇവർ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായും തകർന്നു.

കോഴിക്കോട്: പേരാമ്പ്ര വാല്യക്കോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലിഫോൺ എക്ചേഞ്ചിനു സമീപം തെരുവത്ത്പൊയിൽ കൃഷ്ണകൃപയിൽ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (51)മകൾ അഞ്ജലി (24)എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പേരാമ്പ്രയിൽ നിന്ന് മേപ്പയൂരിലേക്ക് പോകുകയായിരുന്നു ഇവർ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായും തകർന്നു. മൂവരെയും നാട്ടുകാർ ചേർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയുടെയും മകളുടെയും ജീവൻ രക്ഷിക്കാനായില്ല. സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികളെ നടുറോഡിൽ മർദ്ദിച്ച് യുവാവ്

മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ യുവാവിന്റെ അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നടുറോഡിൽ മർദ്ദനം. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെൺകുട്ടികളെ മർദ്ദിച്ചത്. ഈ മാസം 16 നാണ് പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്ന, ഹംന എന്നിവർക്ക് മർദ്ദനമേറ്റത്. കാറിൽ നിന്നും ഇറങ്ങി വന്ന് പ്രതി ഇബ്രാഹിം ഷബീർ വാഹനമോടിക്കുന്ന അസ്നയെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു യാത്രക്കാരനാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്. പെൺകുട്ടികൾ നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നും ഒത്തുതീർപ്പിനുള്ള ശ്രമമാണുണ്ടായതെന്ന് മർദ്ദനമേറ്റ പെൺകുട്ടി പറഞ്ഞു. 

കോഴിക്കോട് നിന്നും മലപ്പുറത്ത് പോകുന്ന വഴിയെയാണ് സംഭവമുണ്ടായത്. 
അമിതവേഗത്തിൽ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീർ പെൺകുട്ടികളോടിച്ച വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തു. ഇതോടെ പെൺകുട്ടികളുടെ വാഹനം മറിയാനായിപോയി. യുവാവിന്റെ അപകടകരമായ ഡ്രൈവിംഗ് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ്  മർദ്ദനമുണ്ടായത്.

ഞങ്ങളുടെ വാഹനം അപകടത്തിൽപ്പെടുന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രതികരിച്ചതെന്ന് പെൺകുട്ടികളിലൊരാളായ അസ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷെബീറെന്നും പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിലെത്തിയ ശേഷമാണ് ഇയാൾ ലീഗ് പ്രവർത്തകനാണെന്ന് മനസിലായത്. നാട്ടുകാരാണ് ഒത്തുതീർപ്പിന് ആദ്യം ശ്രമിച്ചത്. കേസെടുത്തെങ്കിലും പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചുവെന്നും നിസാരമായ വകുപ്പുകളാണ് പൊലീസ് പ്രതിക്കെതിരെ  ചേർത്തതെന്നും പെൺകുട്ടി പറഞ്ഞു. പൊലീസിൽ നിന്നും അനുകൂലമായ സമീപനമല്ല ലഭിച്ചതെന്നും പെൺകുട്ടി പറഞ്ഞു.  നിങ്ങൾ നോക്കി ഓടിക്കണ്ടേ എന്നാണ് പൊലീസ് പറഞ്ഞത്. വീഡിയോ തെളിവുണ്ടായിട്ടും നിസാര വകുപ്പുകളാണ് ചേർത്തത്. പ്രതിയുടെ കുടുംബത്തിന് വലിയ സ്വാധിനമുണ്ടെന്നാണ് മനസിലാക്കുന്നത്. നടുറോഡിൽ വെച്ച് ഒരു പെൺകുട്ടിയുടെ മുഖത്ത് അടിച്ചിട്ടും നിസാരമായാണ് പൊലീസ് കാണുന്നതെന്നും ഒത്തുതീർപ്പിനാണ് ശ്രമം നടക്കുന്നതെന്നും പെൺകുട്ടി പറഞ്ഞു. 

അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികളെ നടുറോഡിൽ മർദ്ദിച്ച് യുവാവ്, വീഡിയോ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാസ്കില്ല, ഹെൽമറ്റില്ല, ബൈക്കിന് കൈകാണിച്ച പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ടു; യുവാവിന് തടവും പിഴയും, ശിക്ഷ 2020ലെ കേസിൽ
120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ