
ഹരിപ്പാട്: അമ്മ മരിച്ച് 15 മിനിറ്റിന് ശേഷം മകനും മരിച്ചു. തുലാംപറമ്പ് വടക്ക് പല്ലാരിക്കൽ പടീറ്റതിൽ സരസ്വതി അമ്മ(85)യും മകൻ കുമാരപുരം എരിക്കാവ് വൈഷ്ണവത്തിൽ രാധാകൃഷ്ണൻ നായരു(65)മാണ് ഇന്നലെ മരിച്ചത്.
വാർദ്ധക്യ സഹജമായ അസുഖത്താൽ വീട്ടിൽ കിടപ്പിലായിരുന്ന സരസ്വതി അമ്മ ഇന്നലെ പകൽ 3.30 നും ഹൃദയ സംബന്ധമായ അസുഖത്താൽ മാന്നാർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൻ രാധാകൃഷ്ണൻ നായർ 3.45 നു മാണ് മരിച്ചത്.
സരസ്വതി അമ്മയുടെ സംസ്ക്കാരം ഇന്ന് നടന്നു. മകന്റെ സംസ്ക്കാരം നാളെ നടക്കും. പരേതനായ ശിവശങ്കരപിള്ളയാണ് സരസ്വതി അമ്മയുടെ ഭർത്താവ്. മറ്റുമക്കൾ: രാധാമണി അമ്മ, രാജേന്ദ്രൻ, അനിൽ കുമാർ. മരുമക്കൾ: പൊന്നമ്മ, വിജയലക്ഷ്മി.
ലോട്ടറി വില്പനക്കാരനായിരുന്നു രാധാകൃഷ്ണൻ നായർ. പരേതയായ രമണിയമ്മയാണ് ഭാര്യ. മക്കൾ: രാകേഷ് കൃഷ്ണൻ (മാന്നാർ തൃക്കുരട്ടി മഹാ ദേവർ ക്ഷേത്രം), മഹേഷ് കൃഷ്ണൻ , രാഹുൽ കൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, അക്ഷര, രാജി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam