കൊല്ലത്ത് മദ്യപൻ ഒടിച്ച സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്

Published : Nov 01, 2024, 09:11 PM IST
കൊല്ലത്ത് മദ്യപൻ ഒടിച്ച സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്

Synopsis

പെരുമ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട കലഞ്ഞൂർ സ്വദേശിനിയായ രാജി നോബിളിനും മകൻ ആൽവിനുമാണ് പരിക്കേറ്റത്.

കൊല്ലം: കൊല്ലം പെരുമ്പുഴയിൽ മദ്യപൻ ഒടിച്ച സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റു. പെരുമ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട കലഞ്ഞൂർ സ്വദേശിനിയായ രാജി നോബിളിനും മകൻ ആൽവിനുമാണ് പരിക്കേറ്റത്.

വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു അപകടം. പിന്നാലെ വന്ന കാറിൻ്റെ ഡാഷ് ക്യാമറയിൽ അപകട ദൃശ്യം പതിയുകയായിരുന്നു. അപകടത്തിന് പിന്നാലെ സ്കൂട്ടർ  യാത്രികൻ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ രാജി നോബിളിനും മകൻ ആൽവിനെയും പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജിയുടെ കാലിനും കൈയ്ക്കും പൊട്ടലുണ്ട്. കലഞ്ഞൂർ പഞ്ചായത്ത് ആറാം വാർഡ് എ ഡി എസ് സെക്രട്ടറിയാണ് രാജി നോബിൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

KL 73 A 8540 അതിർത്തി കടന്നെത്തി, കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളിൽ വരെ ഒളിപ്പിച്ചു വച്ചു; 1 കോടിയിലധികം കുഴൽപ്പണം പിടികൂടി
കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്