ആലപ്പുഴയിൽ കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Published : Feb 01, 2022, 10:33 AM ISTUpdated : Feb 01, 2022, 11:01 AM IST
ആലപ്പുഴയിൽ കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Synopsis

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ചെങ്ങന്നൂർ പൊലീസ് അറിയിച്ചു. ഇവരുടെ ഭർത്താവ് വെരിക്കോസ് വെയിന് ചികിത്സയിലാണ്. ഈ സമയത്ത് ഇവർ വീട്ടിലുണ്ടായിരുന്നില്ല. 

ആലപ്പുഴ: ആലപ്പുഴ (Alappuzha) താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രസന്ന (52) മകളായ കല (34), മിനു (32 ) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ചെങ്ങന്നൂർ പൊലീസ് അറിയിച്ചു. ഇവരുടെ ഭർത്താവ് വെരിക്കോസ് വെയിൻ ചികിത്സക്കായി കരുനാഗപ്പള്ളിയിലായിരുന്നു. ഈ സമയത്താണ് മരണമുണ്ടായത്. പെൺമക്കൾ മാനസിക വെല്ലുവിളി നേരിടുന്നവരായിരുന്നുവെന്നും ഇതോടൊപ്പം ഇവർക്ക് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നൂറനാട് പൊലീസ് അന്വേഷണം തുടങ്ങി.

 

 

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം