
കോഴിക്കോട്: റോഡില്‍ ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്‍റെ Road Roller) ചക്രം (Wheel) ഊരിത്തെറിച്ചു. കോഴിക്കോട് (Kozhikode) ആയഞ്ചേരി വില്യാപ്പള്ളി റോഡിലാണ് സംഭവം. കുറിച്ചാം വള്ളി താഴെ ഭാഗത്ത് കൂടി പോവുകയായിരുന്ന റോഡ് റോളറിന്‍റെ ചക്രമാണ് ഊരിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഊരിത്തെറിച്ച ചക്രം 25 മീറ്ററിലധികം റോഡിലൂടെ ഉരുണ്ടു നീങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് ചക്രം നിലത്ത് വീണത്. ഈ സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളോ കാല്‍നടക്കാരോ ഉണ്ടാവാതിരുന്നതിനാൽ വലിയ അപകടമാണ് വഴിമാറിയത്.
റോഡ് റോളറില്‍ നിന്ന് ടയര്‍ ഊരിത്തെറിച്ചതിന്‍റെ കാരണം വ്യക്തമല്ല. റോഡിലെ മരാമത്ത് പണികള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന റോഡ് റോളറിന് സാധാരണയായി 8.12 ടണ്‍ ഭാരമാണ് ഉണ്ടാകുക. ഡ്രൈവർക്കു മാത്രം ഇരിപ്പിടമുള്ള ഈ വാഹനത്തിന് 12 ലിറ്റര്‍ എഞ്ചിൻ ഓയില്‍ ഉള്‍ക്കൊള്ളുന്ന 3600 സിസി, 4 സിലിണ്ടറുള്ള എഞ്ചിനാണുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam