അമ്മയെ നായ കടിച്ചു, അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നു; പരാതി

Published : Jun 25, 2023, 11:37 PM ISTUpdated : Jun 25, 2023, 11:41 PM IST
അമ്മയെ നായ കടിച്ചു, അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നു; പരാതി

Synopsis

വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഘമായെത്തി പട്ടിയെ അടിച്ചു കൊന്നത്. യുവാക്കളിൽ ഒരാളുടെ അമ്മയെ നായ കടിച്ചതിലുള്ള വിദ്വേഷത്തിലായിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ ഇരവിപുരം പൊലീസിൽ പരാതി നൽകി.   

കൊല്ലം: കൊല്ലം മയ്യനാട് വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നതായി പരാതി. മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ പട്ടിയെ അയൽവാസികളായ യുവാക്കൾ പട്ടിക കൊണ്ട് അടിച്ചു കൊന്നെന്നാണ് പരാതി. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഘമായെത്തി പട്ടിയെ അടിച്ചു കൊന്നത്. യുവാക്കളിൽ ഒരാളുടെ അമ്മയെ നായ കടിച്ചതിലുള്ള വിദ്വേഷത്തിലായിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. 
സംഭവത്തിൽ ഇരവിപുരം പൊലീസിൽ പരാതി നൽകി. 

ഇരുമ്പ് കൂട് തകര്‍ത്തു; ഓമനിച്ച് വളർത്തിയ മുയലുകളെ കടിച്ച് കൊന്ന് തെരുവ് നായകൾ

സംസ്ഥാനത്ത് തെരുവുനായ ഭീഷണി ​ഗുരുതരമാണെന്ന് മന്ത്രി എംബി രാജേഷ് ദിവസങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നു. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സീൻ ഉണ്ട്. നിലവിൽ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഇരുമ്പ് നെറ്റിന്‍റെ അടച്ചുറപ്പുണ്ടായിട്ടും ഫാമിൽ കയറി തെരുവ് നായകളുടെ ക്രൂരത; നൂറിലേറെ കോഴികളെ കടിച്ചുകൊന്നു

നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്നേഹികളുടെ യോഗം വിളിച്ചു ചേർക്കും. എബിസി കേന്ദ്രങ്ങൾക്ക് അവരുടെ പിന്തുണ കൂടി തേടും. 25 കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവത്തനസജ്ജമാക്കും. മൊബൈൽ എബിസി കേന്ദ്രങ്ങൾ തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും എബിസി കേന്ദ്രങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ നിലവിലെ എബിസി നിയമം തെരുവ് നായ നിയന്ത്രണം അസാധ്യമാക്കുന്നതാണ്. ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യണം. ഇതിനായി കോടതിയെ സമീപിക്കും.  അക്രമകാരിയായ നായ്‌ക്കളെ കൊല്ലണം എന്നാവശ്യവും കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്