മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ കോട്ടയത്ത് ലോറിയിടിച്ച് മരിച്ചു; മകൻ ആശുപത്രിയിൽ

Published : Jan 11, 2023, 04:20 PM ISTUpdated : Jan 15, 2023, 10:40 PM IST
മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ കോട്ടയത്ത് ലോറിയിടിച്ച് മരിച്ചു; മകൻ ആശുപത്രിയിൽ

Synopsis

മകന്‍റെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

കോട്ടയം: മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് അമിത വേഗത്തിൽ എത്തിയ ലോറി ഇടിച്ച് മരിച്ചത്. പാമ്പാടി എട്ടാം മൈലിൽ ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം. മകന്‍റെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ദാരുണ അപകടം സംഭവിച്ചത്. മകൻ അഖിൽ സാം മാത്യുവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിയുടെ ഇളയമകൻ അനിൽ സാം മാത്യു ഒന്നര വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു.

പനമരത്ത് തുണിയലക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ മുതലയുടെ ആക്രമണം, യുവതിക്ക് പരിക്ക്

അതേസമയം മലപ്പുറത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി മരിച്ചു എന്നതാണ്. പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച വിദ്യാർഥിനി മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് മതിലിലിടിച്ച് മറിഞ്ഞ് ബൈക്കിലേക്ക് വീണ് പരിക്കേറ്റ ഹയ ഫാത്തിമ എന്ന വിദ്യാ‍ർഥിനിയാണ് മരിച്ചത്. നോവൽ ഇന്റർനാഷാണൽ സ്ക്കൂൾ വിദ്യാർഥിനിയാണ് ഹയ ഫാത്തിമ. ബൈക്കിൽ മുത്തച്ഛനൊപ്പം സഞ്ചരിക്കവെയാണ് ഹയക്ക് പരിക്കേറ്റത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക്‌ നഷ്ടമായ ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തി. ബസ്സിൽ നാൽപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട് മിംസ്, ബി എം ഹോസ്പ്പിറ്റൽ പുളിക്കൽ എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ 9 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ബി എം ഹോസ്പ്പിറ്റലിൽ 7 കുട്ടികളെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

സ്കൂൾ ബസ് അപകടത്തിൽ മലപ്പുറത്ത് കണ്ണീർ; ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥിനി മരിച്ചു, 16 പേർ ആശുപത്രിയിൽ

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ