
ആലപ്പുഴ: മകന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാവ്. മകന്‍ അഖില്‍ ജിത്തി(19) ന്‍റെ മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍ കോലടത്തുശേരിമുറിയില്‍ രാധയുടെ ആവശ്യം. ഡിസംബര്‍ ഒന്നിനാണ് രാധയുടെ ഏക മകനെ വീടിന് സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലിയല്‍ കണ്ടെത്തിയത്. എന്നാല്‍ മകന്‍റെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നാണ് രാധയുടെ ആരോപണം.
മകന് ശത്രുക്കളില്ല. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ കാരണമുള്ള വിഷയങ്ങള്‍ മകന്‍റെ ജീവിതത്തിലില്ല. എവിടെ നിന്ന് അഖിലിന് കയറ് കിട്ടിയെന്ന് പൊലീസിന് അന്വേഷിച്ചില്ല. മകനെ മരിച്ച നിലിയല്‍ കണ്ടെത്തിയ സ്ഥലം ആള്‍സഞ്ചാരമുള്ള സ്ഥലമാണെന്നും അതുകൊണ്ട് തന്നെ ഇവിടെ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണ്. സംഭവത്തില്‍ പങ്കുള്ള മകന്‍റെ കൂട്ടുകാരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടും പൊലീസ് അന്വേഷണം നടത്തിയില്ലെന്നും രാധ ആരോപിക്കുന്നു. മകന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്നും ആരോപിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി, ഡിജിപി, ചെങ്ങന്നൂർ എംഎൽഎ, ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി, ചെങ്ങന്നൂർ ഡിവൈഎസ്പി എന്നിവര്‍ക്ക് രാധ പരാതി നല്‍കിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam