മോട്ടിവേഷണൽ സ്പീക്കർ 17കാരിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കണ്ണൂർ സ്വദേശി കുന്നത്ത് ഷാജു അറസ്റ്റിൽ

Published : Feb 24, 2026, 11:23 AM IST
kunnath shaju

Synopsis

കൗൺസിലിങ്ങിനിടെ 17കാരിയോട് അപമര്യാദയായി പെരുമാറിയതിന് കണ്ണൂരിൽ മോട്ടിവേഷണൽ സ്പീക്കർ കുന്നത്ത് ഷാജു അറസ്റ്റിലായി. സമാനമായ മറ്റൊരു പോക്സോ കേസിൽ മുൻ പോലീസുകാരൻ കൂടിയായ ഫിലിപ്പ് മമ്പാടും നേരത്തെ അറസ്റ്റിലായിരുന്നു.

കണ്ണൂർ: പോക്സോ കേസിൽ മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ. കണ്ണൂർ എടത്തൊട്ടി സ്വദേശി കുന്നത്ത് ഷാജുവിനെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലിങ്ങിനിടെ 17കാരിയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. നാലു മാസങ്ങൾക്കു മുൻപാണ് കേസിനാസ്പദമായ സംഭവം. നേരത്തെ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പൊലീസുകാരനുമായ ഫിലിപ്പ് മമ്പാടും പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. നിലമ്പൂർ ഡിവൈഎസ്പി വി വി ലതീഷിനാണ് അന്വേഷണ ചുമതല. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.

ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. കരുതിക്കൂട്ടിയാണ് പെൺകുട്ടിയെ പ്രതി കൊണ്ടുപോയതെന്നും സംഭവത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബവുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മോട്ടിവേഷണൽ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് അറസ്റ്റിലായത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ ഫിലിപ്പ് റൂം എടുത്തത് സര്‍വീസിലുള്ളപ്പോൾ ഉപയോഗിച്ചിരുന്ന പൊലീസ് ഐഡി കാണിച്ചാണെന്ന് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രേസ് എസ് ഐ ആയിരിക്കെയാണ് ഫിലിപ് സ്വയം വിരമിച്ചത്. പിന്നാലെ മോട്ടിവേഷണൽ സ്പീക്കര്‍ എന്ന കരിയര്‍ തെരഞ്ഞെടുത്തു. പെൺകുട്ടിയെ ഉപദ്രവിക്കണമെന്ന് കരുതിക്കൂട്ടി തന്നെയാണ് കൊണ്ടുപോയതെന്നും സംഭവം പെൺകുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ, ഒത്തുത്തീര്‍പ്പിന് ശ്രമിച്ചെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപ്പൂർവം ചെയ്ത ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം നൽകിയാൽ നിയമ വ്യവസ്ഥയെ സമൂഹം സംശയത്തോടെ നോക്കുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മാനസിക പ്രയാസമുള്ള കുട്ടിയുടെ ബന്ധുക്കൾ കൗൺസിലിങ്ങിന് ആശ്രയിച്ചിരുന്നത് ഫിലിപ്പിനെ ആയിരുന്നു. ഈ അടുപ്പം മുതലാക്കി വിശ്വാസ്യത നേടി. പിന്നാലെ പെൺകുട്ടി സ്വന്തം വീട്ടിലും താമസിപ്പിച്ചു. അതിനിടെയാണ് രക്ഷിതാക്കളുടെ സമ്മതം പോലുമില്ലാതെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയത്. 2025 സെപ്തംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി നേരിട്ട ദുരനുഭവം വ്യക്തമാക്കിയത്. പിന്നാലെ ഫെബ്രുവരി 13ന് ഫിലിപ്പിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുഹൃത്തുക്കളോടൊപ്പം നടന്നുപോകവെ പാലക്കാട് ഐഐടി വിദ്യാർഥിനിക്ക് തലയ്ക്കടിയേറ്റു, ആശുപത്രിയിൽ
ആദ്യ വേനൽ മഴയിൽ തന്നെ പുതിയ ദേശീയപാത മുങ്ങി; മേൽപ്പാലത്തിലെ വിള്ളൽ രാത്രിയിൽ കമ്പനി ടാറിട്ട് അടച്ചതായി ആക്ഷേപം