ടാക്സ് വെട്ടിച്ച ടൂറിസ്റ്റ് ബസിന് മോട്ടോർ വാഹന വകുപ്പിന്‍റെ 'പൂട്ട്'

By Web TeamFirst Published Oct 22, 2019, 10:08 AM IST
Highlights

പ്രതിവർഷം അമ്പതിനായിരത്തോളം രൂപയുടെ നികുതി വെട്ടിപ്പ് ടൂറിസ്റ്റ് ബസ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 

കോഴിക്കോട്: ടാക്സ് വെട്ടിച്ച് ഓടിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കോഴിക്കോട് ഐഎച്ച്ആർഡി  കോളേജിൽ നിന്ന് വിദ്യാര്‍ത്ഥികളെ ടൂറിന് കൊണ്ടുപോകാനെത്തിയ ഗോഡ് ഫാദർ എന്ന ടൂറിസ്റ്റ് ബസാണ് പിടികൂടിയത്. കൊല്ലത്തു നിന്നും അനധികൃത സൗണ്ട് സിസ്റ്റവും ലേസർ ലൈറ്റുകളും ഘടിപ്പിച്ചാണ് ബസ് എത്തിയത്. 

 കോഴിക്കോട് ജില്ലാ സിസിഒഎ നൽകിയ പരാതിയെ തുടർന്ന് കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് എഎം വി ഐ കിരൺകുമാർ,  വിഷ്ണു, ബിനു  എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്. പരിശോധനയിൽ പുഷ്ബാക് സീറ്റ് ടാക്‌സ് വെട്ടിപ്പടക്കം പ്രതിവർഷം അമ്പതിനായിരത്തോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ. ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
 

click me!