
കൊച്ചി: ആലുവ റെയിൽവെ സ്റ്റേഷൻ റോഡിലൂടെ ഓടികൊണ്ടിരുന്ന മിനി ലോറിയുടെ സീറ്റിന് തീ പിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സീറ്റിനടിയിലെ ഫോമിൽ നിന്നാണ് തീ പടർന്നത്. പുറത്തെ കനത്ത ചൂടും എഞ്ചിനിൽ നിന്നുള്ള ചൂടുമാണ് സീറ്റ് കത്താൻ കാരണമായതെന്നാണ് നിഗമനം. രണ്ട് മണിക്കൂറോളം കനത്ത വെയിലിൽ വാഹനം നിർത്തിയിട്ട ശേഷം ഓടിച്ചപ്പോഴാണ് തീ പിടുത്തം ഉണ്ടായത്.
വണ്ടി ഓടിക്കൊണ്ടിരിക്കെയാണ് കോ ഡ്രൈവർ സീറ്റിൽ നിന്നും തീ ഉയർന്നത്. അപ്രതീക്ഷതമായി തീ കണ്ടതോടെ ആദ്യം ഭയന്നെങ്കിലും ഡ്രൈവർ ജയ്സൺ വാഹനം പെട്ടന്ന് റോഡിൽ നിന്നും ഒതുക്കി നിർത്തി തൊട്ടടുത്ത കടയിൽ നിന്ന് ഫയർ ഫയർ എക്സ്റ്റിംഗ്യൂഷർ വാങ്ങി തീയണച്ചു. ഡ്രൈവറുടെ മനസ്സാന്നിധ്യവും ഫയർ എക്സ്റ്റിംഗ്യൂഷറിന്റെ സമയോചിതമായ ഉപയോഗവും മൂലം വലിയൊരു അപകടമാണ് തലനാരിഴക്ക് ഒഴിവായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam