പത്തനംതിട്ട കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു, ആളപായമുണ്ടായില്ല

Published : Aug 12, 2026, 04:07 PM IST
tipper lorry fire

Synopsis

പത്തനംതിട്ട കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ വാഹനത്തിൽ നിന്നും ചാടിയിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ച് അപകടം. കോന്നി കൂടൽ പോത്തുപ്പാറയിലാണ് സംഭവം. പോത്തുപ്പാറയിൽ പ്രവർത്തിക്കുന്ന പാറ ക്രഷർ യൂണിറ്റിൽ നിന്നും ലോഡുമായി തിരികെ പോകുമ്പോഴായിരുന്നു തീപിടുത്തം ഉണ്ടായത്. 12 മണിയോടെയായിരുന്നു തീപിടുത്തം. ആളപായമില്ല. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.

എതിരെ വാഹനത്തിൽ വന്നവർ ലോറിയിൽ നിന്നും പുക ഉയരുന്ന കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ മൂന്നു പേരും വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.

കോന്നി ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും അപ്പോഴേക്കും വാഹനം പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. കൂടൽ പോലീസ് സ്ഥലത്തെത്തി വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഹെറോയിനും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
ഇൻസ്റ്റ​ഗ്രാം പരിചയം; ഒമ്പതാംക്ലാസ് വിദ്യാർഥിനിയെയും കൂട്ടുകാരിയെയും കണ്ണൂരിൽനിന്ന് തിരുവനന്തപുരത്ത് എത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ