ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഹെറോയിനും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

Published : Aug 12, 2026, 04:00 PM IST
alappuzha

Synopsis

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരിമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. സെഖ് അനിറുൽ എന്ന യുവാവിൽ നിന്ന് 53 ഗ്രാം ഹെറോയിനും 5 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിലായി. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ചന്ദ്പൂർ സ്വദേശിയായ സെഖ് അനിറുൽ (30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 53 ഗ്രാം ഹെറോയിനും 5 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി 10.45ഓടെ ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപമുള്ള പാർസൽ സർവീസിന് അടുത്തുവച്ചാണ് സംഭവം.

പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിവിൽപന തടയുന്നതിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അനിറുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്എ അജീബ്, സിവിൽ എക്സൈസ് ഓഫീസർ ദീപു ജി എന്നിവരും പങ്കെടുത്തു. പ്രതിക്കെതിരെഎൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻസ്റ്റ​ഗ്രാം പരിചയം; ഒമ്പതാംക്ലാസ് വിദ്യാർഥിനിയെയും കൂട്ടുകാരിയെയും കണ്ണൂരിൽനിന്ന് തിരുവനന്തപുരത്ത് എത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
മൂന്നു പതിറ്റാണ്ടിന്‍റെ സൗഹൃദത്തിന് രണ്ടു മില്യൺ ലൈക്ക്; പ്രീഡിഗ്രി ബാച്ചിന്‍റെ ഒത്തുചേരൽ ചിത്രങ്ങൾ വൈറൽ