'ദില്ലി സര്‍ക്കാരിന്‍റെ നീക്കം അപകടകരം, സ്കൂളുകളിൽ ആർ‌എസ്‌എസ് ചരിത്രം ഉൾപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം'; എംഎസ്എഫ്

Published : Oct 04, 2025, 07:46 PM IST
msf

Synopsis

സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാർത്ഥികളുടെ മനസുകളിൽ ഏകപക്ഷീയമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള ദില്ലി സര്‍ക്കാരിന്‍റെ നീക്കം അപകടകരമാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്‍റ് പി വി അഹമ്മദ് സാജു. ശക്തമായ പ്രതിഷേധം നടത്തുമെന്നും എംഎസ്എഫ്.

ദില്ലി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാർത്ഥികളുടെ മനസുകളിൽ ഏകപക്ഷീയമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനും നടത്തുന്ന ദില്ലി സര്‍ക്കാരിന്‍റെ നീക്കം അപകടകരമാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്‍റ് പി വി അഹമ്മദ് സാജു പ്രസ്താവനയിൽ വ്യക്തമാക്കി. സ്വാതന്ത്ര്യസമരത്തിൽ ആർ‌എസ്‌എസിന് പങ്കില്ലെന്നത് ചരിത്രസത്യമാണ്. ഗാന്ധിജി, നെഹ്‌റു, സുഭാഷ്‌ ചന്ദ്രബോസ്, അംബേദ്കർ, മൗലാനാ ആസാദ് തുടങ്ങിയ മഹാന്മാരുടെ ത്യാഗങ്ങളെ അവഗണിച്ച് ആർ‌എസ്‌എസിനെ പാഠ്യപദ്ധതിയിൽ മഹത്വവൽക്കരിക്കുന്നത് ഭരണഘടന സംരക്ഷിക്കുന്ന മതേതരത്വത്തെയും ജനാധിപത്യ മൂല്യങ്ങളെയും ദുര്‍ബലപ്പെടുത്തുമെന്നും എംഎസ്എഫ് അഭിപ്രായപ്പെട്ടു.ക്ലാസ് മുറികൾ പഠനത്തിന്‍റെയും വിമർശനാത്മക ചിന്തയുടെയും ഇടങ്ങളായിരിക്കുമ്പോൾ മാത്രമേ ജനാധിപത്യത്തിന് ഉചിതമാകുവെന്നും ചരിത്രത്തെ രാഷ്ട്രീയ പ്രചാരണോപകരണമാക്കുന്ന ഈ നീക്കം സർക്കാർ ഉടൻ പിൻവലിക്കണമെന്നും എം‌എസ്‌എഫ് പ്രസ്താവയിലൂടെ ആവിശ്യപ്പെട്ടു. ദില്ലി സർക്കാർ നീക്കത്തിനെതിരെ എം എസ് എഫ് ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പോത്തിന്‍റെ ആലയില്‍ ഒളിപ്പിച്ചത് 1.405 കിലോ ഹാഷിഷ് ഓയിൽ, വയനാട്ടില്‍ ഇത്രയും വലിയ അളവില്‍ പിടികൂടുന്നത് ആദ്യം; 2 യുവാക്കൾ പിടിയിൽ
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു