
കൊല്ലം: കുന്നിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ അമ്മയും മകനും കിണറ്റിൽ വീഴുകയായിരുന്നു. മഠത്തിൽ വടക്കേതിൽ അഞ്ജുവും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി. പരിക്കേറ്റ അമ്മയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.