
തിരുവനന്തപുരം : മോഷ്ടിച്ച മൊബൈൽ ഫോണുമായി കടന്നുകളഞ്ഞ കോഴിയിറച്ചിക്കടയിലെ മോഷ്ടാവ് 24 മണിക്കൂറിനകം പൊലീസ് പിടിയിലായി. കോഴിക്കോട് മുക്കത്തെ കോഴിക്കടയിൽ മോഷണം നടത്തിയ നെയ്യാറ്റിൻകര സ്വദേശി ഗിരീഷാണ് പിടിയിലായത്. 32000 രൂപയും, മൊബൈൽ ഫോണും, പേഴ്‌സുമാണ് ഗിരീഷ് കവർന്നത്.
മുക്കം മാർക്കറ്റിലെ ഫെയ്മസ് കോഴിക്കടയിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ഇതേ കടയിലെ ജോലിക്കാരനായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഗിരീഷാണ് മോഷണം നടത്തിയത്. മോഷണം സിസിടിവി ക്യാമറയിലും പതിഞ്ഞിരുന്നു. കടയിൽ സൂക്ഷിച്ചിരുന്ന 32,000 രൂപയും, മറ്റൊരു ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോണും, പേഴ്സുമാണ് കവർന്നത്.
മോഷ്ടിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സൈബർ സെല്ലിന്റെ പരിശോധനയിൽ മൊബൈൽ ഫോണുമായി പ്രതി എറണാകുളം ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തി. തുടർന്ന് കൂത്താട്ടുകുളത്തെത്തിയാണ് മുക്കം പൊലീസ് പ്രതിയെ പൊക്കിയത്. കൂത്താട്ടുകുളത്ത് മറ്റൊരു കടയിൽ ജോലിക്ക് കയറാൻ ശ്രമിക്കുകയായിരുന്നു, ഇതിനിടെയാണ് പ്രതി വലയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam