കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മുല്ലയ്ക്കൽ തെരുവ് പൂട്ടി

Web Desk   | Asianet News
Published : Sep 17, 2020, 02:19 PM IST
കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മുല്ലയ്ക്കൽ തെരുവ് പൂട്ടി

Synopsis

കഴിഞ്ഞ ദിവസം ഇവിടെ ചില തുണി കടകളിലെയും സ്വർണ്ണക്കടകളിലെയും ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവായിരുന്നു.

ആലപ്പുഴ: കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ ആലപ്പുഴ പട്ടണത്തിലെ വാണിജ്യകേന്ദ്രമായ മുല്ലയ്ക്കൽ തെരുവും പൂട്ടി. എവിജെ ജംഗ്ഷൻ മുതൽ മഞ്ജുള ബേക്കറി വരെയുള്ള ഇരുവശങ്ങൾ, പ്രീമിയർ ബേക്കറിയുടെ കിഴക്കേ ഇടവഴി മുതൽ പേച്ചിഅമ്മൻ കോവിൽ വരെ, പഴയ തിരുമല ക്ഷേത്രത്തിന് പടിഞ്ഞാറുവശം മുതൽ ഫെഡറൽ ബാങ്ക് റോഡ് വരെയുമാണ് ബുധനാഴ്ച്ച കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ദിവസം ഇവിടെ ചില തുണി കടകളിലെയും സ്വർണ്ണക്കടകളിലെയും ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ബുധനാഴ്ച്ച കൂടുതൽ കടകളിലെ ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവ് ആയതോടെയാണ് മുല്ലയ്ക്കൽ തെരുവ് കണ്ടെയ്ൻമെൻ്റ് സോണാക്കിയത്.

Read Also: മുല്ലയ്ക്കൽ ചിറപ്പിനിടെ വഴിയോരക്കടയില്‍ നിന്ന് ടാറ്റൂ പതിച്ച കുട്ടികൾക്ക് പൊള്ളലേറ്റു

ആലപ്പുഴയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം; ഒറ്റദിവസം പരിക്കേറ്റത് 38 പേർക്ക്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നാലിങ്കല്‍ ജംഗ്ഷന് സമീപം നട്ടുച്ച നേരത്ത് കത്തിക്കുത്ത്; മകനെ കുത്തിയത് പിതാവ്, സ്ഥിരം അതിക്രമം സഹിക്കാതെ എന്ന് മൊഴി
പാഞ്ഞു വന്നു, ഒറ്റയിറുക്കിന് പിടിച്ചെടുത്ത് ഓടി, എല്ലാം സിസിടിവിയിൽ വ്യക്തം; ഇരിയണ്ണിയിൽ വളർത്തു നായയെ കൊണ്ടുപോയത് പുലി