ഗ്രില്ല് കുത്തിത്തുറന്ന് അകത്തുകടന്നത് ഹിന്ദി സംസാരിക്കുന്നവര്‍, ഗൃഹനാഥനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് 45 പവന്‍ സ്വര്‍ണ്ണവും 50000 രൂപയും കവര്‍ന്നു

Published : Jun 08, 2026, 12:25 AM IST
Gold robbery

Synopsis

തൃശൂര്‍ മുല്ലക്കരയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ കെട്ടിയിട്ട് വന്‍ കവര്‍ച്ച. ഹിന്ദി സംസാരിക്കുന്ന മൂന്നംഗ സംഘം 45 പവന്‍ സ്വര്‍ണ്ണവും 50,000 രൂപയും കവര്‍ന്ന് രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തൃശൂര്‍: മുല്ലക്കരയില്‍ ഗൃഹനാഥനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് നാല്‍പ്പത്തിയഞ്ച് പവന്‍ സ്വര്‍ണ്ണവും അമ്പതിനായിരം രൂപയും കവര്‍ന്നു. മുല്ലക്കര ചെറുവാറ വീട്ടില്‍ സോമശേഖരന്റെ വീടായ കുപ്പടിത്തറയിലാണ് വന്‍ കവര്‍ച്ച നടന്നത്. വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തിത്തുറന്ന് അകത്തുകടന്ന മൂന്നംഗസംഘമാണ് കവര്‍ച്ച നടത്തിയത്.

ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരാണ് അകത്തുകടന്നതെന്ന് വീട്ടുടമസ്ഥന്‍ വ്യക്തമാക്കി. അകത്തുകടന്ന ഉടന്‍ തന്നെ മോഷ്ടാക്കള്‍ സോമശേഖരനെ കിടപ്പുമുറിയില്‍ ബലമായി കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല്‍പ്പത്തിയഞ്ച് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും അമ്പതിനായിരം രൂപയും ഇവര്‍ പൂര്‍ണ്ണമായി കവര്‍ന്നു.

കള്ളന്മാര്‍ സാധനങ്ങളുമായി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടതിന് പിന്നാലെ സ്വയം കെട്ടഴിച്ചുമാറ്റി പുറത്തേക്ക് ഓടിവന്ന സോമശേഖരന്‍ നാട്ടുകാരെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പൊലീസും പ്രത്യേക ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊന്മുടിയിൽ തർക്കം, വിതുരയിലെത്തിയപ്പോൾ വാഹനം തടഞ്ഞ് മുഖംമൂടി സംഘത്തിൻ്റെ ആക്രമണം; പൊലീസ് കേസ്
കാറ്റിലൊടിഞ്ഞ മരം മുറിക്കവെ ഏണി ചെരിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീണു, കെഎസ്ഇബി കരാ‍ർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു