Latest Videos

മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നാളെ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കും

By Web TeamFirst Published Sep 6, 2019, 9:24 PM IST
Highlights

4.5 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഗാര്‍ഡന്‍ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വിക്കും

ഇടുക്കി: മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നാളെ സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കും. 4.5 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഗാര്‍ഡന്‍ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വിക്കും. 2015 അവസാനത്തോടെയാണ് മൂന്നാര്‍-ദേവികുളം റോഡിലെ ഗവ. കോളേജിന് സമീത്ത് ഗാര്‍ഡന്റ് നിര്‍മ്മാണം ആരംഭിച്ചത്. 4.5 കോടി രൂപ ചിലവഴിച്ച് ആരംഭിച്ച പദ്ധതി ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് ജില്ലാ ടൂറിസം വകുപ്പ് അറിയിച്ചിരുന്നത്. 

എന്നാല്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ നിര്‍മ്മാണം ഇഴഞ്ഞു. കഴിഞ്ഞ വര്‍ഷം വീണ്ടും നിര്‍മ്മാണങ്ങള്‍ ആരംഭിച്ചെങ്കിലും മഴ വില്ലനായി. എന്നാല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഗാര്‍ഡന്റെ ആദ്യഘട്ട നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കി.

14 ഏക്കറാണ് ഗാര്‍ഡന്റെ നിര്‍മ്മാണത്തിനായി അനുവധിച്ചതെങ്കിലും 5 ഏക്കര്‍ ഭൂമിയിലാണ് ആദ്യഘട്ട നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിവിധ വിഭാഗങ്ങളിലുള്ള പൂക്കള്‍, കോഫി ഫോപ്പ്, സ്‌പൈസസ് ഷോപ്പ്, സുവനീര്‍, വാച്ച് ടവര്‍, ഓപ്പണ്‍ തിയറ്റര്‍ എന്നിവയുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായി കഴിഞ്ഞു. കുട്ടികള്‍ക്ക് പത്തും മുതിര്‍ന്നവര്‍ക്ക് 20 രൂപയാണ് പ്രവേശന ഫീസ്. മൂന്നാര്‍ ബ്യൂട്ടിഫിക്കേഴന്റെ ഭാഗമായി പഴയമൂന്നാറിലെ ഡി.റ്റി.പി.സി ഓഫീസ് മുതല്‍ 300 മീറ്റര്‍ ഭാഗത്തെ പുഴയോരത്ത് നടപ്പാതയും നിര്‍മ്മിക്കുന്നുണ്ട്. മൂന്നരക്കോടി രൂപ മുടക്കിയാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. 

click me!