ഡോക്‌ടറുടെ കൊവിഡ്; മൂന്നാറിലെ ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യം

By Web TeamFirst Published Jul 19, 2020, 7:58 PM IST
Highlights

സ്രവം പരിശോധനയ്‌ക്കെടുത്തിട്ടും ഡോക്ടറെ ഡ്യൂട്ടിക്ക് കയറാന്‍ അനുവദിക്കുകയായിരുന്നു ആശുപത്രി എന്നാണ് ആരോപണം. 

മൂന്നാര്‍: സ്രവം പരിശോധനയ്‌ക്കെടുത്തിട്ടും ഡോക്ടറെ ഡ്യൂട്ടിക്ക് കയറ്റിയ സംഭവത്തില്‍ മൂന്നാറിലെ ആശുപത്രി അധിക്യതര്‍ക്കെതിരെയും നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നു. തലസ്ഥാനത്തുനിന്നും ജൂലൈ എട്ടിന് മൂന്നാറിലെത്തിയ ഡോക്ടര്‍ തൊട്ടടുത്ത ദിവസമാണ് ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. 

കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളുടെ സ്രവം 15ന് ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുത്തു. അന്നുതന്നെ ഡോക്ടറോട് നിരീക്ഷണത്തില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തുകയായിരുന്നു. സംഭവം ആശുപത്രിയിലെ മെഡിക്കല്‍ ഹെഡിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആരോപണം. മഹാമാരിയെ നേരിടാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴാണ് മൂന്നാറിലെ ടാറ്റാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത്. 

സംഭവത്തില്‍ ഡോക്‌ടര്‍ക്കെതിരെ മാത്രം നടപടികള്‍ ഒതുക്കാതെ ബന്ധപ്പെട്ട ആശുപത്രി അധികൃതര്‍ക്കെതിരെയും നിയമനടപടി വേണമെന്നാണ് ആവശ്യം.

മൂന്നാറില്‍ ഡോക്‌ടര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ അറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം യാത്ര, ശേഷം നിരീക്ഷണമില്ല; മൂന്നാറില്‍ കൊവിഡ് ആശങ്ക പടര്‍ത്തി ഡോക്‌ടര്‍

click me!