ജാമ്യത്തിൽ ഇറങ്ങി 11 വർഷമായി മുങ്ങി നടന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ

Published : Sep 10, 2026, 12:11 PM IST
Murder case Accused

Synopsis

കൊല്ലത്ത് 11 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 2015-ൽ രവീന്ദ്രൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ നിതിനാണ് പിടിയിലായത്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ പനവേലിയിലെ ഒളിസങ്കേതത്തിൽ നിന്നാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്.

കൊല്ലം: ജാമ്യത്തിൽ ഇറങ്ങി 11 വർഷമായി മുങ്ങി നടന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ. കൊട്ടാരക്കര പനവേലി ജോർജ്മുക്ക് ചരുവിള വീട്ടിൽ നിതിൻ (36 )ആണ് പിടിയിലായത്.കൊട്ടാരക്കര വിലങ്ങറ ഇലഞ്ഞിക്കൽ സ്വദേശി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഇയാൾ ജാമ്യത്തിൽഇറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. 2015ലായിരുന്നു കൊലപാതകം നടന്നത്. പനവേലിയിൽ ഭാഗത്ത് ആൾ താമസമില്ലാത്ത ഒളിസങ്കേതത്തിൽ ആയിരുന്നു താമസം.

ഇവിടെ നിന്നും ആണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർ ഗംഗ പ്രസാദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഹേമന്ദിന്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ പി അലക്സ്, ബി അജയൻ, സിപിഒ വിഷ്ണുദാസ്, സിപിഒ അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജിന്ന് മന്ത്രിച്ചൂതിയ' ഏത്തപ്പഴത്തിന് 2500 രൂപ; തട്ടിപ്പ് കേന്ദ്രം പൂട്ടിച്ച് നാട്ടുകാര്‍
മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് യുവതിയുടെ പരാക്രമം, എഎസ്ഐയെ കടിച്ചു; സംഭവം തൃശൂരിൽ