
കൊല്ലം: കൊല്ലം ചടയമംഗലത്ത് മധ്യവയസ്കൻ കൊല്ലപ്പെട്ടു. ചടയമംഗലം സ്വദേശി നൗഷാദ് (53) ആണ് കൊല്ലപ്പെട്ടത്. ചടയമംഗലം ബിവറേജിന് സമീപം അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പിലാണ് കൊലപാതകം നടന്നത്. പ്രതിയായ കരകുളം സ്വദേശി ദിജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിമൻ്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ചാണ് നൗഷാദിനെ പ്രതി കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. പ്രതി ദിജേഷ് കരകുളം സ്വദേശിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam