അജ്ഞാത സ്ത്രീയുടെ കൊലപാതകം; പതിനേഴ് വര്‍ഷത്തെ കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

Published : Jul 04, 2022, 02:19 PM IST
അജ്ഞാത സ്ത്രീയുടെ കൊലപാതകം;  പതിനേഴ് വര്‍ഷത്തെ കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

Synopsis

ഡിസംബര്‍ 28 ന് അജ്ഞാത സ്ത്രീയുടെ മൃതദേഹം മാലാപ്പറമ്പിലെ തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു...

മലപ്പുറം: അങ്ങാടിപ്പുറം മാലാപറമ്പിലെ റബര്‍ തോട്ടത്തില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പതിനേഴര വര്‍ഷങ്ങള്‍ക്കു ശേഷം കോടതിയുടെ ഇടപെടല്‍. പത്തത്ത് അബ്ദു എന്ന പൊതു പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പതിനേഴര വര്‍ഷങ്ങള്‍ മുമ്പ് സംഭവിച്ച കേസ് വീണ്ടും അന്വേഷിക്കാനും മൂന്ന് മാസത്തിനകം തന്നെ തീര്‍പ്പ് കല്‍പിക്കാനുമാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയായ അനില്‍ കാന്തിനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 

2004 ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഡിസംബര്‍ 28 ന് അജ്ഞാത സ്ത്രീയുടെ മൃതദേഹം മാലാപ്പറമ്പിലെ തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. കൊലപാതകം ആണെന്നായിരുന്നു റിപ്പോര്‍ട്ട് വന്നത്. തുടര്‍ന്ന് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. 

2009ല്‍ തെളിവോ പ്രതികളെയോ ലഭിച്ചില്ലെന്ന് കാണിച്ച് പൊലീസ് കേസ് അവസാനിപ്പിച്ചു. കൊലപാതകത്തിന് തെളിവുകള്‍ ഉണ്ടെന്ന് കാണിച്ചാണ് അബ്ദു കോടതിയെ സമീപിച്ചത്. പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിക്കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം