വഴിത്ത‍ർക്കം പരിഹരിക്കാനെത്തിയ മുസ്ലിം ലീഗ് കൗൺസിലർ മുണ്ടുപൊക്കി കാണിച്ചു; മടക്കി കുത്തിയതെന്ന് വിശദീകരണം

Published : Jul 14, 2022, 01:36 PM ISTUpdated : Jul 20, 2022, 12:34 AM IST
വഴിത്ത‍ർക്കം പരിഹരിക്കാനെത്തിയ മുസ്ലിം ലീഗ് കൗൺസിലർ മുണ്ടുപൊക്കി കാണിച്ചു; മടക്കി കുത്തിയതെന്ന് വിശദീകരണം

Synopsis

സംഭവത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. മുണ്ടുപൊക്കി കാണിക്കുന്നതടക്കം വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

തൃശ്ശൂർ: വഴിത്തർക്കം പരിഹരിക്കുന്നതിനിടെ മുസ്ലീം ലീഗ് വാർഡ് മെമ്പർ സ്ത്രീകളും കുട്ടികളും നിൽക്കുന്നിടത്ത് മുണ്ട് പൊക്കി കാണിച്ചു. ചാവക്കാട് 19 ാം വാർഡ് മെമ്പർ ഫൈസൽ കാനാം പുള്ളിയാണ് വഴിത്തർക്കം പരിഹരിക്കുന്നതിനിടെ മുണ്ട് പൊക്കി കാണിച്ചത്. സ്വകാര്യ വ്യക്തികൾ തമ്മിലുള്ള വഴിത്തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു കൗൺസിലർ. ഇതിനിടയിലാണ് ഇയാൾ മുണ്ട് പൊക്കി കാണിച്ചത്. സംഭവത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. മുണ്ടുപൊക്കി കാണിക്കുന്നതടക്കം വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

ദേശീയപാത റോഡുകൾ നോക്കിയാൽ, പൊതുമരാമത്തു വകുപ്പ് റോഡുകളിൽ കുഴി കുറവ്' : മന്ത്രി മുഹമ്മദ് റിയാസ്

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ച ഏഷ്യാനെറ്റ് ന്യൂസിനോട് മുണ്ടുമടക്കി കുത്തിയപ്പോൾ അറിയാതെ പൊന്തിപ്പോയതെന്നാണ് വാർഡ് കൗൺസിലർ ഫൈസൽ പറഞ്ഞത്. വഴിത്തർക്കം പരിഹരിക്കാനാണ് സ്ഥലത്ത് എത്തിയതെന്നും ഫൈസൽ വിവരിച്ചു. അതേസമയം സംഭവത്തിൽ പരാതിയില്ലെന്നാണ് വഴിത്തർക്കം പരിഹരിക്കാൻ വിളിച്ചയാൾ പറയുന്നത്.

പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്നക്കാരാണോ? എന്‍ഐഎക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

വിന്‍ഡീസ് പര്യടനത്തില്‍ കോലിക്ക് വിശ്രമം? ടി20 ടീമില്‍ കെ എല്‍ രാഹുലും അശ്വിനും തിരിച്ചെത്തിയേക്കും

സാദിഖലി തങ്ങളുടെ സിപിഎം അനുകൂല പരാമർശം; പുക‌ഞ്ഞ് യുഡിഎഫ്

അതേസമയം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് തങ്ങൾ ഒരു ഇംഗ്ലീഷ് പത്രത്തിനുവദിച്ച അഭിമുഖത്തെച്ചൊല്ലി യു ഡ‍ി എഫിൽ വിവാദം കനക്കുകയാണ്. ഇടതുപക്ഷമില്ലാത്തെ കേരളത്തെക്കുറിച്ച് സങ്കല്പിക്കാനാകുമോ എന്ന ചോദ്യത്തിന് ഇടതുപക്ഷവും കോൺഗ്രസും ഇല്ലാതാവുന്നത് ഒരേ പോലെ അപകടമാണെന്ന് സാദിഖലി തങ്ങൾ നൽകിയ മറുപടി സി പി എമ്മിനെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. പല കോൺഗ്രസ് നേതാക്കളും ഇക്കാര്യത്തിലുള്ള പ്രതിഷേധം ലീഗ് നേതാക്കളെ അറിയിച്ചു. എന്നാൽ പ്രസ്താവന തിരുത്താൻ സാദിഖലി തങ്ങൾ തയ്യാറായിട്ടില്ല. ബി ജെ പി ഒഴികെയുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല എന്നായിരുന്നു തങ്ങളുടെ മറ്റൊരു വിശദീകരണം. സാദിഖലി തങ്ങളുടെ പ്രസ്താവന ഇടത് അനുകൂല മാധ്യമങ്ങൾ ഏറ്റ് പിടിച്ചിട്ടുണ്ട്. എൽ ഡി എഫിലേക്കില്ലെന്ന് ഇതേ അഭിമുഖത്തിൽ തങ്ങൾ പറയുന്നുണ്ടെങ്കിലും സി പി എമ്മിന് ലീഗ് അധ്യക്ഷൻ നൽകിയ പിന്തുണ വ്യക്തമാണെന്നാണ് ഇടത് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്.

ലീഗ് നേതാക്കളെ കോൺഗ്രസ് നേത‍ൃത്വം ബന്ധപ്പെട്ടെങ്കിലും അവർ ഇത് നിഷേധിക്കാൻ  തയ്യാറായിട്ടില്ല. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ തങ്ങളും സി പി എം പക്ഷപാതിയായെന്ന പ്രചാരണവും ഇതോടെ സമൂഹമാധ്യമങ്ങളിൽ ലീഗ് വിമർശകർ ഉയർത്തുന്നുണ്ട്. കോൺഗ്രസ് അനകൂല സൈബർ പോരാളികൾ വി ഡി സതീശനും കൂട്ടരും നടത്തുന്ന പോരാട്ടത്തിന് തുരങ്കം വെക്കുകയാണ് ലീഗെന്ന വിമർശനം ഉന്നയിക്കുന്നു. സതീശനും സുധാകരനും മാത്രമാണ് ഇപ്പോൾ സി പി എം വിരുദ്ധ പോരാട്ടം നടത്തുന്നതെന്നും ഇവർ പറയുന്നു. പ്രശ്നത്തിൽ ലീഗ് നേതാക്കൾ ഇതേവരെ പ്രതികരിച്ചിട്ടില്ല.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ
'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ