അശ്വിന്‍ ടീമിലേക്ക് തിരിച്ചത്തിയേക്കും. കഴിഞ്ഞ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അശ്വിന്‍. എന്നാല്‍ ജനുവരിക്ക് ശേഷം വൈറ്റ്‌ബോളില്‍ അശ്വിന്‍ കളിച്ചിട്ടില്ല. മറ്റൊരു ലോകകപ്പ് അടുത്തിരിക്കെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിരാട് കോലിക്ക് (Virat Kohli) വിശ്രമം അനുവദിച്ചേക്കും. കോലിക്ക് പുറമെ ജസ്പ്രിത് ബുമ്രയ്ക്കും (Jasprit Bumrah) വിശ്രമം നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. അതേസമയം പരിക്കിന്റെ പിടിയിലായിരുന്ന കെ എല്‍ രാഹലുല്‍ (KL Rahul) ടീമിലേക്ക് തിരിച്ചെത്തും. ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരേയും ടീമിലേക്ക് പരിഗണിക്കും.

തന്നെ വിന്‍ഡീസ് പര്യടനത്തിനുള്ള ടി20 ടീമിലേക്ക് പരിഗണിക്കരുതെന്ന് കോലി സെല്കറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും കോലിയെ മാറ്റിയിരുന്നു. അടുത്തകാലത്ത് ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ജസ്പ്രിത് ബുമ്ര ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിശ്രമം അനുവദിക്കും.

സെപ്റ്റംബറില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍; ഒരു ടി20 മത്സരം കാര്യവട്ടത്ത് കളിച്ചേക്കും

അതേസമയം, അശ്വിന്‍ ടീമിലേക്ക് തിരിച്ചത്തിയേക്കും. കഴിഞ്ഞ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അശ്വിന്‍. എന്നാല്‍ ജനുവരിക്ക് ശേഷം വൈറ്റ്‌ബോളില്‍ അശ്വിന്‍ കളിച്ചിട്ടില്ല. മറ്റൊരു ലോകകപ്പ് അടുത്തിരിക്കെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്.

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്ന കുല്‍ദീപ് യാദവ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ പരിക്ക് കാരണംകളിക്കാന്‍ കഴിഞ്ഞില്ല. വിന്‍ഡീസ് പര്യടനത്തില്‍ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാം.

എച്ച് എസ് പ്രണോയിയും പി വി സിന്ധുവും സിംഗപൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍; മഞ്ജുനാഥ് പുറത്ത്

പരിക്കിന് ശേഷം കെ എല്‍ രാഹുല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ക്യാപ്റ്റനാവേണ്ടിയിരുന്നത് രാഹുലായിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു. ജര്‍മനിയില്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷമാണ് രാഹുല്‍ തിരിച്ചെത്തുന്നത്.