
കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍ ഡോക്ടര്‍ ഷഹീന്‍ അലി ശിഹാബ് തങ്ങള്‍ വിവാഹിതനായി. ചേവായൂര്‍ ഇസ്ഹാഖ് മഷ്ഹൂര്‍ തങ്ങളുടെ മകള്‍ ഫാത്തിമ ഫഹ്‌മിദയാണ് വധു. ചടങ്ങിന് പാണക്കാട് നാസര്‍ ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിച്ചു.
കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ നടന്ന വിവാഹ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലീയാര്‍, ജമാഅത്തെ ഇസ്ലാമി അമീര്‍ പി. മുജീബ് റഹ്‌മാന്‍, ബിഷപ് കുര്‍ലിയോസ് ഗീവര്‍ഗീസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ലീഗ് ദേശീയ പ്രസിഡന്റ് കെ.എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, അബ്ദുസമദ് സമദാനി, ശശി തരൂര്‍, ആന്റോ ആന്റണി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കെ.പി.എ മജീദ്, എം.കെ മുനീര്‍, പി.സി വിഷ്ണുനാഥ്, ഷമ മുഹമ്മദ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്: ഞങ്ങളുടെ എളിയ ക്ഷണം സ്വീകരിച്ച് എന്റെ മകന്‍ ഡോ. സയ്യിദ് ശഹീന്‍ അലി ശിഹാബിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് വധൂ വരന്മാരെ ആശീര്‍വദിച്ച രാഷ്ട്രീയ, മത, സാംസ്‌കാരിക മേഖലകളിലെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. പലരെയും നേരില്‍ ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. ഈ ധന്യമായ മുഹൂര്‍ത്തത്തില്‍ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ച കുടുംബാംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, പ്രവര്‍ത്തകര്‍, മതസംഘടനാ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, സാംസ്‌കാരിക- മാധ്യമ പ്രവര്‍ത്തകര്‍, സുരക്ഷാ കാര്യങ്ങളില്‍ സഹകരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ എല്ലാവരോടും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.
പ്രിയയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്: ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam