11 വർഷത്തിന് ശേഷം ആദ്യം, മുതലപ്പൊഴി അഴിമുഖം പൂര്‍ണമായും മണൽ മൂടി; ആശങ്കയോടെ തീരദേശവാസികൾ

Published : Apr 13, 2025, 01:07 PM IST
11 വർഷത്തിന് ശേഷം ആദ്യം, മുതലപ്പൊഴി അഴിമുഖം പൂര്‍ണമായും മണൽ മൂടി; ആശങ്കയോടെ തീരദേശവാസികൾ

Synopsis

അഴിമുഖത്ത് മണൽ മൂടിയതിനാൽ കായൽ കരയിലെ വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയിലാണ് തീരദേശവാസികൾ.

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അഴിമുഖം പൂർണ്ണമായും മണൽ മൂടിയതോടെ  തു​റ​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​നം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. കടലിൽ പോകാനാവാതെ  തീ​ര​വാ​സി​ക​ൾ ഉ​പ​ജീ​വ​ന പ്ര​തി​സ​ന്ധി​യി​ലാണ്. മീൻപിടുത്തക്കാർ കടലിൽ പോകുന്നത് മരിയാപുരം അഞ്ചുതെങ്ങ് മേഖലകളിൽ നിന്നാണ്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽമാറ്റം കാര്യക്ഷമമല്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മണൽ നീക്കത്തിനായി തുറമുഖ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന ഡ്രജ്ജറിനു ശേഷി കുറവാണെന്ന് നേരെത്തെ കണ്ടെത്തിയിരുന്നു. 

വേലിയേറ്റ സമയത്ത് വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ട്. അഴിമുഖത്ത് മണൽ മൂടിയതിനാൽ കായൽ കരയിലെ വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയിലാണ് തീരദേശവാസികൾ. അഴിമുഖത്തെ മണൽനീക്കം ഭാഗികമായി നടന്നുവരുന്നതിനിടെയാണു മണൽതിട്ടകൾ രൂപം കൊണ്ടത്. കഴിഞ്ഞ ദിവസം പുറംകടലിൽ മത്സ്യബന്ധനത്തിനു പോയി തിരികെയെത്തിയ എട്ടോളം ബോട്ടുകൾ അഴിമുഖം വഴി കരയിലെത്താൻ കഴിയാതെ

ഡ്ര​ഡ്​​ജി​ങ്​ പ്ര​വ​ർ​ത്തി​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വ​ള്ള​ങ്ങ​ൾ ക​ട​ന്നു​പോ​യി​രു​ന്ന തോ​ടി​ന് സ​മാ​ന​മാ​യ ഭാ​ഗ​ത്തും മ​ണ​ല​ടി​ഞ്ഞ​ത്. 11 വർഷത്തിന് ശേഷമാണ് പൊഴിമുഖം പൂർണ്ണമായും അടക്കുന്നത്. കഴിഞ്ഞ ദിവസം  മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ​ ദി​വ​സം പോ​യ​വ​ർ​ക്ക് മു​ത​ല​പ്പൊ​ഴി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ വ​ള്ള​ങ്ങ​ൾ കൊ​ല്ലം നീ​ണ്ട​ക്ക​ര ഹാ​ർ​ബ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Read More : ജാഗ്രത: തിരുവനന്തപുരത്തെ തീരപ്രദേശത്ത് നാളെ കടലാക്രമണത്തിന് സാധ്യത, ഇന്ന് കേരളത്തിൽ ഇടിമിന്നലോടെ മഴ

വീഡിയോ സ്റ്റോറി കാണാം

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ