Latest Videos

കാലവര്‍ഷം പടിവാതിലില്‍; മണ്ണും മാലിന്യവും നിറഞ്ഞ് സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ട് മുതിരപുഴയാര്‍

By Web TeamFirst Published May 26, 2020, 12:32 AM IST
Highlights

മുതിരപുഴയാറില്‍ നിറഞ്ഞ് കിടക്കുന്ന മണ്ണും മറ്റു മാലിന്യങ്ങളും പുഴയുടെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമാകുന്നു.

ഇടുക്കി: മുതിരപുഴയാറില്‍ നിറഞ്ഞ് കിടക്കുന്ന മണ്ണും മറ്റു മാലിന്യങ്ങളും പുഴയുടെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമാകുന്നു. മൂന്നാറിലൂടെ ഒഴുകുന്ന മുതിരപുഴയിലെ വെള്ളം തടഞ്ഞുനിര്‍ത്തി പള്ളിവാസല്‍ ജലവൈദുതി പദ്ധതിയിലേക്ക് ജലം എത്തിക്കുന്നത് രാമസ്വാമി അയ്യര്‍ ഹെഡ് വരക്‌സ് ഡാം മില്‍ നിന്നാണ്. മൂന്നാര്‍ ടൗണ്‍ മുതല്‍ ഡാം വരെ യുള്ള പുഴയിലാണ് കല്ലും മണ്ണും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപെട്ടിരിക്കുന്നത്.

മൂന്നാര്‍ ടൗണിന്റെ ഹ്യദഭാഗത്തിലൂടെ ഒഴുകുന്ന മുതിരപ്പുഴയുടെ സ്വാഭാവിക നീരൊഴുക്ക് വീണ്ടെടുക്കാന്‍ ആരംഭിച്ച പദ്ധതികള്‍ പലതും പാതിവഴിയിലാണ്. ഒരുവര്‍ഷം മുമ്പ് ആരംഭിച്ച ഇനിയൊഴുകട്ടെ എന്ന പദ്ധതിയും അതോടനുബന്ധിച്ച് ആരംഭിച്ച ചെറുകിട പദ്ധതികളുമെല്ലാം കൊവിഡിന്റെ പശ്ചതലത്തില്‍ നിശ്ചലമായി.  ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മുതിരപ്പുഴയുടെ നീരൊഴുക്ക് വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 

എന്നാല്‍ കഴിഞ്ഞ ദിവസം ഒന്നേകാല്‍ ലക്ഷം മുടക്കി മുതിരപ്പുഴയുടെ ഇരകരകളിലേയും മാലിന്യങ്ങള്‍ നീക്കുന്ന ജോലികള്‍ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ ആരംഭിച്ചിട്ടും പുഴയിലെ മണ്ണും കല്ലും മാറ്റുന്നതിന് അധിക്യതര്‍ തയ്യറായിരുന്നില്ല. വര്‍ഷങ്ങളായി അടിഞ്ഞുകൂടി മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളുമാണ് മഹാപ്രളയത്തില്‍ മൂന്നാറിനെയും പഴയമൂന്നാറിനെയും വെള്ളത്തിലാക്കിയത്. 

പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതോടെ പഴയമൂന്നാര്‍ വെള്ളത്തിനടയിലായി. കാവലര്‍ഷം പടിവാതിലില്‍ എത്തിനില്‍ക്കുമ്പോള്‍ അപകടകരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യറാകാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.  പഴയമൂന്നാറിലും സമീപപ്രദേശങ്ങളില്‍ പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന ഓടകള്‍ വ്യത്തിയാക്കിയില്ലെങ്കില്‍ ചെറിയ മഴപെയ്താല്‍ പോലും വെള്ളപൊക്കം രൂക്ഷമാകും. 

ഇത്തരം പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ അധിക്യതര്‍ ശ്രമിക്കണം. 2018 ലെ പ്രളയത്തില്‍ ഒഴുകി വന്ന ധാരളം മരങ്ങളും മറ്റും ഹെഡ് വര്‍ക്‌സ് ഡാമിന്റെ വ്യഷ്ടി പ്രദേശത്ത് കെട്ടി കിടന്ന് ഡാമിന്റെ സംഭരണ ശേഷിക്ക് വന്‍തോതില്‍ കുറവ് വന്നിട്ടുണ്ട്. കൂടാതെ പഴയ മൂന്നാറില്‍ നിന്നും പൊലിസ് സ്റ്റേഷന്‍ വഴിയുടെ ബൈപാസിനു വേണ്ടിയെടുത്ത മലയിടിചെടുത്ത മണ്ണും പുഴയിലാണ് തള്ളിയത്. ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മറ്റൊരു കാലവര്‍ഷം അടുത്തെത്തി നില്‍ക്കുമ്പോള്‍ മുതിരപുഴയിലേയും ഹെഡ് വര്‍ക്‌സ് ഡാമിലേയും മാലിന്യങ്ങള്‍ നിക്കിയില്ലെങ്കില്‍ അടുത്ത ദുരന്തമായിരിക്കും കാലവര്‍ഷത്തില്‍ മൂന്നാറിലുണ്ടാക്കുക.
 

click me!