സമയം ഉച്ചക്ക് 2.30, രണ്ട് പേ‌ർ പാഞ്ഞ് മീൻകടയിൽക്കയറി,കൈക്കോടാലിയെടുത്ത് മീൻ തട്ടുകൾ വെട്ടിപ്പൊളിച്ചു

Published : Aug 23, 2025, 07:33 AM IST
fish shop attack

Synopsis

മുതുകുളം ഹൈസ്‌കൂൾ മുക്കിനു സമീപമുള്ള ഫ്രഷ് ഹബ് മീൻ കടയ്ക്ക് നേരെ ആക്രമണം. കാറിലെത്തിയ ഒരാൾ കൈക്കോടാലി ഉപയോഗിച്ച് കടയുടെ മീൻ തട്ടുകളും ജിഐ ഷീറ്റും പൂട്ടും തല്ലിപ്പൊളിച്ചു. 

ഹരിപ്പാട്: മുതുകുളത്ത് പട്ടാപ്പകൽ മീൻ കടക്ക് നേരേ ആക്രമണം. മുതുകുളം ഹൈസ്‌കൂൾ മുക്കിന് സമീപം പ്രവർത്തിക്കുന്ന ഫ്രഷ് ഹബിനുനേരേയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെ കട അടച്ചിട്ടിരിക്കുന്ന സമയത്ത് കാറിലെത്തിയ ആളാണ് ആക്രമണം നടത്തിയത്. കൈക്കോടാലിയുമായെത്തിയ ഇയാൾ കടയുടെ രണ്ടു മീൻ തട്ടുകളും വെട്ടിപ്പൊളിച്ചു. 

കട നിർമിച്ചിരുന്ന ജിഐ ഷീറ്റിനും നാശം വരുത്തി. പൂട്ടും തല്ലിപ്പൊളിച്ചു. ഓടിയെത്തിയ സമീപത്തെ വ്യാപാരികളെയും അക്രമി അസഭ്യം പറഞ്ഞതായി പരാതിയുണ്ട്. പുതിയവിള സ്വദേശി ഹരികൃഷ്ണനും സുഹൃത്തും ചേർന്നാണ് കട നടത്തുന്നത്. കണ്ടാലറിയാവുന്ന ആളിനെതിരെ കനകക്കുന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ദൃശ്യം സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. അക്രമി കൊറ്റുകുളങ്ങര സ്വദേശിയാണെന്നാണ് സൂചന.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി